ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

56

രഘുവംശചരിത്രം

ഹോമാശ്വത്തെ രക്ഷിപ്പാൻ‌ നിയോഗിച്ച് അശ്വമേ ധയാഗം തുടങ്ങുകയും തൊണ്ണൂറ്റൊമ്പതു യാഗം നിർവ്വിഘ്നമായി കഴിച്ചുകൂട്ടുകയും ചെയ്തു. പിന്നേയും യാഗം ചെയ് വാൻ ദിലീപൻ ഒരുങ്ങി. ആയുധപാ ണികളായ രക്ഷാപുരുഷന്മാർ നോക്കിനില്ക്കെ ഇ ന്ദ്രൻ മായാവിയായിവന്ന് ആ കുതിരയെ പിടിച്ചു കൊണ്ടുപോയി. ഈ സംഭവത്താൽ രഘുവിന്റെ സൈന്യങ്ങൾ വിഷാദംകൊണ്ടു കർത്തവ്യജ്ഞാനം നശിച്ച് വിസ്മയഭരിതന്മാരായിത്തീർന്നു. അപ്പോൾ ശ്രുതപ്രഭാവയായിരിക്കുന്ന നന്ദിനി (വസിഷ്ഠധേ നു) യദൃച്ഛയം അവിടെ വന്നുചേർന്നു സജ്ജനങ്ങ ളാൽ മാനിക്കപ്പെടുന്നവനായ രഘു പുണ്യമായിരി ക്കുന്ന നന്ദിനിയുടെ മൂത്രം കൊണ്ടു കണ്ണുകൾ കഴു കി. ഇതു കാരണം അതീന്ദ്രിയങ്ങളായ വസ്തുക്ക ളെ പ്രത്യക്ഷമാക്കേണ്ടതിന്നുള്ള ശക്തികൂടി രഘുവി ന്നുണ്ടായി. ഈ ശക്തിയാൽ, തേരോടു ബന്ധിച്ച് കിഴക്കെ ദിക്കിലേക്ക് ഇന്ദ്രൻ കൊണ്ടുപോകുന്ന കു തിരയെ രഘു കണ്ടു. കുതിരയുടെ ചാപല്യത്തെ

മാതലി പിന്നെയും പിന്നെയും തടുക്കുന്നതായും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/76&oldid=167882" എന്ന താളിൽനിന്ന് ശേഖരിച്ചത്