ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

57

=മൂന്നാമദ്ധ്യായം==

കണ്ടു. നിമിഷത്തോടുകൂടാത്ത വശരെ കണ്ണുകളുള്ളതുകൊണ്ടും,തേർ വലിക്കുന്ന കപില വർണ്ണത്തോടുകൂ‌ടീയ കുതിരകളായതുകൊണ്ടും തന്റെ കുതിരയെ മോഷ്ടിച്ചു കൊണ്ടുപോകുന്നത് ഇന്ദ്രനാണെന്നു രഘുവിന്നു മനസ്സിലായപ്പോൾ ആകാശത്തിൽ വ്യാപിച്ച് ഇന്ദ്രനെ പിന്തിരിക്കത്തക്കവണ്ണം ഗംഭീരമായ ധ്വനിയോടുകൂടി ഇന്ദ്രനോടിപ്രകാരം പറഞ്ഞു.

"അല്ലയോ ഇന്ദ്രദേവേന്ദ്രാ! അങ്ങുന്നു യാഗാംശത്തെ ഭുജിക്കുന്നവരിൽ ഒന്നാമനാണെന്നു വിദ്വാന്മാർ എല്ലായ്പ്പോഴും പറയുന്നുണ്ട്. അങ്ങിനെയാണെങ്കിൽ അങ്ങുന്ന് .എല്ലായ്പോഴും ദീക്ഷാനിയമത്തോടെ ഇരിക്കുന്ന എന്റെ പിതാവിന്റെ യാഗാനുഷ്ഠാനത്തെ മുടക്കുവാൻ തുനിയുന്നതിന്റെ അർത്ഥമെന്താണ്? മൂന്നു ലോകങ്ങൾക്കും നാഥനായിദിവ്യചക്ഷുസ്സായ അങ്ങുന്നു യാഗവിഘ്നം വരുത്തുന്നവരെ അറിഞ്ഞു ശിക്ഷിക്കോണ്ടവനാകുന്നു. അങ്ങിനെയിരിക്കെ അങ്ങുതന്നെ യാഗം മുടക്കുന്നതായാൽ ധർമ്മാനുഷ്ഠാനങ്ങൾ എങ്ങിനെ നഷ്ടമാകാതിരിക്കും.? അതുകൊണ്ട്, അല്ലയോ ദേവേന്ദ്രാ, യാഗത്തിന്നു വേണ്ടുന്ന ഉപകരണങ്ങളിൽവെച്ച് ശ്രേഷ്ഠമായ

8










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/77&oldid=167883" എന്ന താളിൽനിന്ന് ശേഖരിച്ചത്