ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

59

മൂന്നാമദ്ധ്യായം

ർഷിയോടു തുല്യനായ ഞാൻ അതിനെ അപഹരിച്ചതാണ് .നീ അതിനെ മടക്കികിട്ടുവാൻ ആഗ്രഹിക്കുകയും പ്രയത്നിക്കുകയും വേണ്ട സഗരപുത്രന്മാർ ഇപ്രകാരമുള്ള ഒരു അശ്വം കാരണമായി കപിലമഹർഷിയെ ഉപത്രവിച്ചതുകൊണ്ട് നശിച്ചതുപോലെ നീ നശിക്കരുത്." മേൽപ്രകാരം ദേവേന്ദ്രൻ പറഞ്ഞതു കേട്ടിട്ടു കുതിരയുടെ രക്ഷിതാവായ രഘു ചിരിക്കുകയും ഭയം കൂടാതെ പിന്നെയും ഇപ്രകാരം പറയുകയും ചെയ്തു. "ഇങ്ങിനെ ചെയ്യാനാണ് അങ്ങ് ഉറച്ചിട്ടുള്ളതെങ്കിൽ ആയുധം കയ്യിലെടുക്കുകയാണു നല്ലത്.അങ്ങുന്ന എന്നെ ജയിക്കാതെ കൃതകൃത്യനാകയില്ല. " രഘു ഊർദ്ധ്വമുഖത്തോടുകൂടി ഇന്ദ്രനോട് ഇപ്രകാരം പറഞ്ഞു വില്ലിന്മേൽ ശരത്തെ തൊടുത്ത് ആലീഢ*മെന്ന വില്ലാളികളുടെ നില്പിനെ സ്വീകരിച്ചു. ഈ സ്ഥിതിഭേദത്താൽ രഘു പരമേശ്വരതുല്യനായി ശോഭിച്ചു. രഘുവിന്റെ മേല്പറഞ്ഞ വാ


*വലത്തെ കാൽ നീർത്തി ഇടത്തെ കാൽ അല്പം മടക്കീട്ടുള്ള ന്ല്പിനെ ആലീഢമെന്നു പേരാകുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/79&oldid=167885" എന്ന താളിൽനിന്ന് ശേഖരിച്ചത്