ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

60

രഘുവംശചരിത്രം

ക്കുകളാകുന്ന അസ്ത്രം കൊണ്ട് ഇന്ദ്രൻ സ്തംഭിച്ച് പോയി എങ്കിലും ആ വാക്കാകുന്ന അസ്ത്രം ഹൃദയത്തിങ്കൽ തറയ്ക്കയാൽ കുപിതനായി,നൂതനമേഘസമൂഹത്തിന് അല്പകാലം അടയാശമായ തന്റെ വില്ലിങ്കൽ പഴുതേ പോകാത്ത ഒരു ശരത്തെ തൊടുത്തു. ഇന്ദ്രനാൽ അയക്കപ്പെട്ടതായ ശരം ഭയങ്കരമായ അസുരന്മാരുടെ രക്തത്തിൽ പരിചയിച്ചതാണ് . ഈ ശരം രഘുവിന്റെ വിശാലമായ മാറിടത്തിൽ കൊണ്ട് അനാസ്വാദ്വിതപൂർവ്വമായ മനുഷ്യരക്തത്തെ കൌതുകംകൊണ്ടോ എന്നു

തോന്നു മാറു പാനം ചെയ്തു. സുബ്രഹ്മണ്യനെപ്പോലെ പരാക്രമിയായ രഘു ,ഐരാവതത്തെപുറത്ത് അടിക്കയാൽ മാർദ്ദവമില്ലാത്ത വിരലുകളോടും ഇന്ദ്രാണിയുടെ അവയവങ്ങളിൽനിന്നു സംക്രമിച്ച പത്തിക്കീറ്റുകളാകുന്ന അടയാളങ്ങളോടുംകൂടിയ ഇന്ദ്രന്റെ കയ്യിന്മേൽ .സ്വനാമാക്ഷരങ്ങളാകുന്ന ചിഹ്നങ്ങളോടുകൂടിയ ശരങ്ങളെ തറപ്പിച്ചു.മയിൽപീലി വെച്ചിട്ടുള്ള വേറെ ഒരു ശരം കൊണ്ട് ഇന്ദ്രന്റെ വജ്രസ്വരൂപമായ കൊടിമരത്തേയും മുറിച്ചു.കൊടിമരം മുറിച്ചപ്പോൾ ദേവശ്രീയുടെ തലമുടി മുറിച്ചാലുണ്ടാകുന്ന വിധം രഘുവിനോട് ഇന്ദ്രന് ഏ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/80&oldid=167886" എന്ന താളിൽനിന്ന് ശേഖരിച്ചത്