ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

62

രഘുവംശചരിത്രം

ദ്ധിച്ചിട്ടുള്ളതും പ്രഭാമണ്ഡലത്തോടുകൂടിയതും ആയവജ്രായുധം കയ്യിലെടുത്തു. ഈ വജ്രായുധം കൊണ്ട് ഏറ്റവും ശക്തിയോടെ മാറിടത്തിങ്കൽ പ്രഹരിക്കപ്പെടുകയാൽ ഭടന്മാരുടെ കണ്ണീരോടു കുടെ രഘു ഭൂമിയിൽ വീണു;എന്നാൽ ഒരു മാത്രനേരം കഴിഞ്ഞപ്പോൾ അടിയുടെ വേദനയെ ആദരിക്കാതെ രഘു ഭടന്മാരുടെ സന്തോഷംകൊണ്ടുള്ള ആർപ്പുവിളിയോടുകൂടി പിന്നേയും എഴുന്നേറ്റു. ആയുധങ്ങളുടെ വ്യാപാരം കൊണ്ടു നിഷ്ഠുരമായിരിക്കുന്ന ശത്രുഭാവത്തിന്നു യാതൊരിളക്കവും തട്ടാതെയിരിക്കുന്ന രഘുവിന്റെ വീര്യാധിക്യം കണ്ടിട്ട് ഇന്ദ്രൻ സന്തോഷിക്കുകയാണുണ്ടായത്.ഗുണങ്ങൾ ശത്രുക്കളുടെ ഹൃദയത്തിൽകൂടി ആകർഷിക്കുമെന്നു പറയേണ്ടതില്ലല്ലൊ.

“പർവ്വതങ്ങളിൽക്കൂടി യാതൊരു തടവും പറ്റാത്ത ബലമുള്ള എന്റെ വജ്രായുധം നീയല്ലാതെ അന്യൻ ഇതേവരെ സഹിച്ചിട്ടില്ല .അതു കൊണ്ടു ന്ന്റെ നേരെ ഞാൻ വളരെ പ്രീതനായിരിക്കുന്നു. ഈ കു തിരയെ ഒഴിച്ചു നീ എന്തിനെ ഇച്ഛിക്കുന്നു?”

എന്ന് ഇന്ദ്രൻ സ്പഷ്ടമായി രഘുവിനോടു ചോദിച്ചു.സ്വർണ്ണമയമായ പിടിയുടെ കാന്തിയാൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/82&oldid=167888" എന്ന താളിൽനിന്ന് ശേഖരിച്ചത്