ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

64

രഘുവംശചരിത്രം

ത്തിലേക്കും മടങ്ങി. വിവരമൊക്കെ ഇന്ദ്രദൂതൻ മുഖേന ദിലീപൻ മുമ്പു തന്നെ അറിഞ്ഞിരുന്നു. വജ്രം ഏറ്റുണ്ടായ വ്രണത്തിന്റെ അടയാളത്തോടു കൂടി രഘു മടങ്ങി.എത്തിയപ്പോൾ ഹർഷജല ത്താൽ നനഞ്ഞ കൈകൊണ്ടു തലോടി ദിലീപൻ അഭിനന്ദിച്ചു. ഇങ്ങനെ മഹനീയ ശാസനനായ ദി ലീപൻ ആയുസ്സിന്റെ അവസാനത്തൽ സ്വർഗ്ഗത്തിലേക്കു കയറുവാനുണ്ടാക്കിയിട്ടുള്ള കൽപ്പടികളാണോ എന്നുതോന്നുമാറ് തൊണ്ണൂറ്റൊമ്പത് യാഗങ്ങൾ കഴിച്ചു. ഇതിന്നു ശേഷം വിഷയനിവൃത്തിവന്ന ദിലീപൻ യുവാവായ രഘുവിന്നു വിധിപ്രകാരം നൃപതിചിഹ്നമായ ശ്വേതച്ഛത്രത്തെ ദാനംചെയ്തിട്ടു സുദക്ഷിണയോടുകൂടി തപോവനവൃക്ഷത്തിന്റെ ഛായയെ ആശ്രയിച്ചു. ഇക്ഷ്വാകുവംശത്തിൽ ജനിച്ച രാജാക്കന്മാർക്കു യൌവനാവസാനത്തിൽ വനഗമനം കുലധർമ്മമാണല്ലോ.

=====================












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/84&oldid=167890" എന്ന താളിൽനിന്ന് ശേഖരിച്ചത്