ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

66

രഘുവംശചരിത്രം

ന്നെ ഗജാഗാമിയായ രഘു സമാക്രമിച്ചു*.ശ്രീമ ഹാലക്ഷ്മി ,പ്രഭാമണ്ഡലംകൊണ്ടു ലക്ഷ്യമായ പ ത്മാതപത്രംകൊണ്ടു സാമ്രാജ്യാധിപതിയായ രഘുവിനെ അദൃശ്യമായി നിന്നുകൊണ്ടു സേവിച്ചു. സരസ്വതീദേവിയും അതാതവസരത്തിൽ സ്തുതി പാഠകന്മാരുടെ രസനയിൽ സന്നിധാനം ചെയ്ത് അർത്ഥഗാംഭീര്യമുള്ള സ്തുതുകളെകൊണ്ടു സ്തുത്യനായ അദ്ദേഹത്തെ സേവിച്ചു. വൈവസ്വതമനു മുതൽക്കുള്ള മാന്യന്മാരായ രാജാക്കന്മാരാൽ തന്റെ ഭർത്തൃസ്ഥാനം സ്വീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും , ആദ്യമായുണ്ടായ ഭർത്താവിലെന്നപോലെ രഘുവിൽ ഭൂമി അനുരക്തയായിത്തീർന്നു. രഘുവിന്റെ ഗുണാധിക്യത്താൽ ദിലീപവിരഹം കൊണ്ടുള്ള ഖേദം പ്രജകൾക്കുണ്ടായില്ല. തേന്മാവുപൂക്കുമ്പോളു ണ്ടാകുന്ന സന്തോഷത്തെ ഫലമുണ്ടായിക്കാണുമ്പോൾ ജനങ്ങൾ മറന്നുപോകുന്നതു സാധാരണമാണല്ലൊ. വളരെ തണുപ്പും വളരെ ചൂടും ഇല്ലാത്ത മലയവായുവെന്നതു പോലെ രഘുതക്കതായ ശിക്ഷാരക്ഷങ്ങൾ ചെയ്ത നിമിത്തം രജകളുടെ മനസ്സിനെ വശീകരിച്ചു.ര

**സമാക്രമിക്കുക=കരേറുക എന്നും ബലാൽക്കാരേണ അധീനമാക്കുകയെന്നും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/86&oldid=167892" എന്ന താളിൽനിന്ന് ശേഖരിച്ചത്