ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

68

രഘുവംശചരിത്രം

ശരൽക്കാലാഗമം.

==============

രഘു ഇങ്ങിനെ തന്റെ രാജ്യത്തെ രഞ്ജിപ്പി ച്ചു, സ്വസ്ഥനായിരിക്കുമ്പോൾ പങ്കജങ്ങൾ അധി കമായുണ്ടാവുന്നതായ ശരൽക്കാലം രണ്ടാമത്തെ രാജലക്ഷ്മിയോ എന്നു തോന്നുമാറു അടുത്തുവന്നു. നിശ്ശേഷവർഷംനിമിത്തം ക്ഷീണിച്ച മേഘങ്ങളാ ൽ ഒഴിഞ്ഞുകൊടുക്കപ്പെട്ട മാർഗ്ഗത്തിൽക്കൂടി സൂര്യന്റെ ദുസ്സഹമായ തേജസ്സും രഘുവിന്റെ പ്രതാപവും ഒരുമിച്ച് എല്ലാദിക്കിലും വ്യാപിച്ചു. ഇന്ദ്രൻ വർഷർത്തുവിങ്കിൽ ധരിച്ച വില്ലിനെ താഴെ വെച്ചപ്പോൾ ,രഘു ജയസാധനമായ വില്ലു കയ്യിലെടുത്തു. അവർ ഇരുവരും പ്രജകളുടെ കാര്യങ്ങൾ സാധിപ്പിക്കുവാൻ ഊഴമിട്ടുകൊണ്ടു വില്ലു ധരിക്കുക പതിവാണല്ലൊ. വെള്ളത്താമരപ്പൂവാകുന്ന വെഞ്കാറ്റക്കുടയും,ആറ്റുദർഭപ്പൂക്കളാകുന്ന വെഞ്ചാമരങ്ങളും ഉള്ളതായ ശരദൂതു രഘുവിനെ അനുകരിച്ചുനോക്കി; എങ്കിലും രഘുവിന്റെ ശോഭ അതിന്നു കിട്ടിയില്ല. പ്രസാദസുമുഖനായ രഘുവും തെളിഞ്ഞ കാന്തിയോടുകൂടിയ ചന്ദ്രമനും അപ്പോൾ

കണ്ണുള്ളവർക്കെല്ലാം തുല്യരസത്തെ ഉളവാക്കി. അരയന്നങ്ങളുടെ നിരകളിലും നക്ഷത്രപംക്തികളിലും ആമ്പൽപ്പൂക്കളുള്ള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/88&oldid=167894" എന്ന താളിൽനിന്ന് ശേഖരിച്ചത്