ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

72

രഘുവംശചരിത്രം

ലെ ശോഭിച്ചു. മുമ്പിൽ പ്രതാപം, പിന്നെ ശബ്ദം, അതിനു പിമ്പിൽ പൊടിപടലം, അതിനെ തുടർന്നു കൊണ്ടു രഥം മുതലായത്, ഇങ്ങിനെ നാലു വ്യൂഹങ്ങളോടു കൂടിയാണ് രഘുവിന്റെ സൈന്യങ്ങൾ യാനം ചെയ്തത്. രഘു തന്റെ ശക്തി കൊണ്ടു നിജ്ജലസ്ഥലങ്ങളിൽ ജലവും, കടപ്പാൻ സൌകയ്യ മില്ലാത്ത നദികളെ കടപ്പാൻ മാഗ്ഗവും വനങ്ങളിൽ വെട്ടിത്തെളിച്ചു വെളിച്ചവും ഉണ്ടാക്കി ലാഭം ഉപേക്ഷിക്കപ്പെട്ടവരും, സ്ഥാനങ്ങളിൽ നിന്നിളക്കപ്പട്ടവരും, പല പ്രകാരേണയും ഭഗ്നന്മം രും ആയ രാജക്കൻമാർ ആന നടന്ന വഴിയിലെ വൃക്ഷംപോലെ ആയിത്തീർന്നതിനാൽ രഘുവിന്റെ മാഗ്ഗം യാതൊരു പ്രതിബന്ധങ്ങളും ഇല്ലാത്തതായിത്തീന്നു. വിജയിയായ രഘു ഇപ്രകാരം കിഴക്കൻ പ്രദേശത്തുള്ള ജനപദങ്ങളെ പിടിച്ചടക്കിയതിന്നുശേഷം കരിമ്പാനക്കാടുകൊണ്ടു കറുത്ത നിറത്തോടു കൂടിയ സമുദ്രതീരത്തിങ്കലെത്തി. ജലപ്രവാഹം ഉണ്ടാക്കുമ്പോൾ നദീത്തീരത്തിൽ വളരുന്ന ആറ്റുവഞ്ഞി ഭ്രമിയിൽ പതിഞ്ഞുനില്ക്കും. അല്ലങ്കിൽ ഒഴുക്കിന്റെ ശക്തി അതിനെ വേരോടെ പുഴുക്കി കളയും. ഇങ്ങനെ ആറ്റുവഞ്ഞിയുടെ നയം സ്വീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/92&oldid=167898" എന്ന താളിൽനിന്ന് ശേഖരിച്ചത്