ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

6

ലും സമ്പാദിച്ചു വയ്ക്കേണ്ടതു് മുഖ്യധർ‍മ്മമായിക്കരുതെണ്ടതാണ്. എന്നാൽ സങ്കടകരമായ സ്ഥിതിയിലുള്ള പലരും ധനവാന്മാരേക്കൾ നല്ലവരായിട്ടുണു പ്രായേണ കണ്ടുവരുമാറുള്ളതു്. ധനവും ഗുണവും ഒന്നു ചേരുന്നകാര്യം വളരെ അസംഭവമായാണിരിയ്ക്കുന്നത്. ഇവർക്കു സഹായത്തിനായി രണ്ടു പശുക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളു. പശുക്കൾക്കു പുല്ലുപറിയ്ക്കുന്നതു് രാമകുമാരന്റെ നിത്യവൃത്തികളിൽ ഒന്നായിരുന്നു. തങ്ങളുടെ ഉപജീവനമാർഗ്ഗങ്ങളെ രക്ഷിയ്ക്കേണ്ടത് അവരവരുടെ പ്രധാനകടമതന്നെയാണല്ലോ. “ആരുമില്ലാത്തവരെ ദൈവം രക്ഷിയ്ക്കും”എന്നൊരു വിശ്വാസമാണു് ഇവരെ ജീവനോടു കാക്കുന്നതു്. പല ദുർഗ്ഘടഘട്ടങ്ങളിലും ശാരദാദേവി ശ്രീകൃഷ്ണനെ ധ്യാനിച്ച് പ്രാർത്ഥിയ്ക്കുകയും താമസിയാതെതന്നെ സങ്കടനിവൃത്തിയുണ്ടാകുകയും പതിവായിരുന്നു. ഈ വിധത്തിൽ അവർക്കു ഈശ്വരവിശ്വാസം ദൃഢപ്പെട്ടിരുന്നു. “ദയാനിധിയായ ജഗന്നിയന്താവേ! സാധുവായ എന്നെയും എന്റെ എന്റെ കുട്ടിയേയും രക്ഷിക്കണേ!!” എന്നുള്ള പ്രാർത്ഥന കൂടക്കൂടെ കേൾക്കാമായിരുന്നു. അതങ്ങിനെനില്ക്കട്ടെ!

രാമകുമാരൻ അഞ്ചു വയസ്സുള്ള ഒരു കുട്ടിയായിരിക്കുമ്പോൾ പാഠശാലയിലാക്കപ്പെട്ടു. ഗുരുവായിരുന്നതു് ഒരു ബ്രാഹ്മണനായിരുന്നു. അക്കാലങ്ങളിൽ പണമുള്ള പലകുട്ടികളും ഗുരുവോടൊന്നിച്ചു താമസിയ്ക്കുന്ന പതിവായിരുന്നു ഉണ്ടായിരുന്നതു്. ജാതിയിൽ ഇടയനും ദരിദ്രനും ആയ ഒരു കുട്ടി ഗുരുമഠത്തിൽ കഴിച്ചുകൂട്ടുന്നകാര്യം കുറെ വിഷമമായിത്തന്നെ ഇരുന്നു. ശ്രീകൃഷ്ണഭഗവാൻ ഇടയകുല




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramakumaran_1913.pdf/10&oldid=167907" എന്ന താളിൽനിന്ന് ശേഖരിച്ചത്