ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
16


പഠിക്കുന്ന വിദ്യയല്ല; നാശമില്ലാത്തവനായ ഈശ്വരനെ അറിയുന്ന വിദ്യയാണു്. ആ വിദ്യയ്ക്കാധാരമായതു് അക്ഷരവിദ്യയായതുകൊണ്ടാണു് മനുഷ്യർ വിദ്യാഭ്യാസം ചെയ്യുന്നതു്. വിദ്യാഭ്യാസത്തിന്റെ വാസ്തവപ്രയോജനം അതാണു്. അതു് അങ്ങു സാധിച്ചിരിയ്ക്കുന്നു. എനിക്കു വിദ്യാഭ്യാസമുണ്ടെന്നു് ഞാൻ‌ തെറ്റായി ധരിച്ചുപോയതിനാലാണു് അങ്ങേ ശിഷ്യനായി സ്വീകരിച്ചതു്. അല്ലയോ ഗുരുനാഥാ! എന്നെ ഹൃദയംഗമമായി അനുഗ്രഹിയ്ക്കേണമേ!

രാമകുമാരൻ മേൽപ്രകാരമുള്ള കൃത്യങ്ങളും സംഭാഷണവും കൊണ്ടു് അത്യധികം വിസ്മയിച്ചു ഗുരുവിനെയാത്രയാക്കിയിട്ടു് കൃഷ്ണനുമായി കാടുകഴിഞ്ഞു് മാതാവിനോടു ചെന്നു വിവരങ്ങൾ പറഞ്ഞു.

മാതാവകട്ടെ! ഉണ്ടായ സംഭവങ്ങൾ കേട്ടു് ആശ്ചര്യം, ബഹുമാനം, ഭയം ഈ വികാരങ്ങൾ ഉണ്ടായിട്ടു് പൊട്ടിക്കരഞ്ഞുപോയി. തന്റെ വിശുദ്ധനായ പുത്രനെ വിചാരിച്ചു് ആനന്ദിച്ചു. അന്നുമുതൽ അവരുടെ സകല ദുഃഖവും ശമിച്ചു. ദാരിദ്ര്യം അവരുടെ സമീപദേശങ്ങളിൽപ്പോലും എത്തിനോക്കിയതേയില്ല. രാമകുമാരനും കൃഷ്ണനും ശാരദാദേവിയുടെ രണ്ടു സന്താനങ്ങളെന്നവിധം വിളങ്ങിക്കൊണ്ടിരുന്നു. രാമകുമാരനു് ശ്രീകൃഷ്ണൻ‌തന്നെ സകലവിദ്യകളേയും അഭ്യസിപ്പിച്ചു. കുമാരന്റെ താമസസ്ഥലത്തു് കാഴ്ചക്കാർ പലരും ചെന്നുകണ്ടു് ഈശ്വരനെ എന്നവണ്ണം ആധിച്ചു. തന്റെ ജീവിതം പരിശുദ്ധ നിലയിൽ കഴിച്ചുകൂട്ടി; ഇതില്പരം ഭാഗ്യം മറ്റെന്താണു് വരാനുള്ളതു്.

---------------------
ശുഭം































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Snehae എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramakumaran_1913.pdf/20&oldid=167918" എന്ന താളിൽനിന്ന് ശേഖരിച്ചത്