ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ii

   കേട്ട വിശേഷങ്ങൾ വാസ്തവമായുള്ളവ തന്നയോ എന്നു പരിശോധിച്ചാൽ കൊള്ളാം. ആ ‌സംഗതികൾ‌ ഇക്കഥയ്ക്കു് സാക്ഷ്യങ്ങളാണു്.
 കുമാരനു ബോധക്ഷയമുണ്ടായതുമുതൽ ശാരദാദേവി കണ്ടതുവരെ ഭാഗങ്ങളും‌ മറ്റു ചില ഘട്ടങ്ങളും വിസ്തരിയ്ക്കേണ്ടിയിരുന്നുവെന്നു വിചാരിയ്ക്കുന്നവർ ഉണ്ടായേയ്ക്കാം. വിസ്തരിച്ചാൽ‌ വിചാരിച്ചറിയുന്നതുപോലെ ‌ഭംഗിയാകുകയില്ലയെന്നു വിചാരിച്ചാണു് അവ ‌വിസ്തരിയ്ക്കപ്പെടാത്തതു്.
  ഈ പുസ്തകത്തിലെ രാമകുമാരനു് ബാലന്മാർക്കു കണ്ടു പഠിയ്ക്കാൻ കൊള്ളാവുന്നതായുള്ള ‌പല സൽഗുണങ്ങളും ഉള്ളതുകൊണ്ടു് ചെറിയ കുട്ടികൾക്കു് കുമാരനെ അനുകരിപ്പാൻ സംഗതിയുണ്ടാകുമെങ്കിൽ ഞാൻ‌ കൃത്യകൃത്യനാകും. ഇതിൽ ഇടയ്ക്കിടയ്ക്കു് കുട്ടികളെ സംബോധനം ചെയ്യുന്നതും മറ്റും ആ ഘട്ടങ്ങളിൽ അവരുടെ ശ്രദ്ധ കുറേകൂടെ പതിയ്ക്കുന്നതിനുവേണ്ടി മാത്രമാണു്.
 ഈ കൃത്യത്തിൽലെന്നെ പ്രോത്സാഹിച്ച പല മാന്യന്മാർക്കും‌ എന്റെ ഹൃദയംഗമമായ വന്ദനം ‌പറഞ്ഞുകൊള്ളുന്നു.


തിരുവനന്തപുരം } ൧ഠ൮൯മകരം൨ഠ൯ } ഏ. ഗോപാലപിള്ള.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramakumaran_1913.pdf/4&oldid=167921" എന്ന താളിൽനിന്ന് ശേഖരിച്ചത്