ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

2 ന്നില്ല. പല്ലക്കുണ്ടാക്കുന്നതിനുള്ള വളഞ്ഞ മുള വേണമെങ്കിൽ മുൻകൂട്ടിതന്നെ കരുതണം. ഇളംമുളയായിരിക്കുമ്പോൾത്തന്നെ സൌകര്യമായവിധം വളച്ചുകെട്ടിയുറപ്പിച്ചുകൊള്ളണം. വലുതാകുമ്പോൾ നമ്മുടെ ആവശ്യത്തിനനുസരിച്ചുള്ള ഒരു മുറ്റിയ മുളയായിത്തീരും. അതുപോലെ കുട്ടിയായിരിക്കുമ്പോൾത്തന്നെ നല്ലകാര്യങ്ങൾ അഭ്യസിച്ചുകൊണ്ടാൽ വലുതാകുമ്പോൾ ഒരു നല്ലവനായിത്തീരും. ബാല്യം നിലം ഉഴുതു വിത്തിടേണ്ട കാലമാണു്. യൌവ്വനം വിളവുണ്ടായി കൊയ്യുന്ന സമയവും വാർദ്ധക്യം അനുഭവിക്കുന്ന സമയവുമാണു്. വിതക്കാലത്തു മടിയനായിരിക്കുന്ന കൃഷിക്കാരനു് കൊയിത്തുകാലത്തു കളകൾ മാത്രമേ കാണുകയുള്ളു. അതുപോലെ നമ്മുടെ ബാല്യകാലങ്ങളിൽ വിദ്യകൊണ്ടുഴുതു് ഒരു ശരിയായ സ്വഭാവമിട്ടു കൃഷിചെയ്യാത്തപക്ഷം പില്ക്കാലത്തു് ഒരു നല്ലവനാകാൻ കഴിയുകയില്ല. ബാല്യത്തിൽ ദുസ്സ്വഭാവമാകുന്ന കളകളുള്ള വയൽ പില്ക്കാലത്തു ദുർബുദ്ധിയാകുന്ന തരിശു നിലങ്ങളായി തീർന്നുപോകും. കൃഷിക്കാരൻ കൂടക്കൂടേ കളകളെ പറിച്ചു കളയണം. അതേപോലെ ചീത്തസ്വഭാവമാകുന്ന കളകൾ വന്നു കയറാതേ കുട്ടികൾ കൂടക്കൂടെപ്പരിശോധിയ്ക്കണം. ഉണ്ടെന്നു കാണുന്നപക്ഷം മൂടോടെ പറിച്ചു ദൂരെക്കൊണ്ടുപോയി നശിപ്പിയ്ക്കണം. ഞങ്ങൾ മാതാപിതാക്കന്മാർക്കും ഗുരുക്കന്മാർക്കും ഇതിൽ ചില ചുമതലകളെല്ലാം ഉണ്ടങ്കിലും നിങ്ങൾ കുട്ടികൾ മനപ്പൂർവ്വം ഞങ്ങളെ അനുസരിച്ചെങ്കിൽ മാത്രമേ ഗുണമുള്ളു. ശിക്ഷകൊണ്ടുണ്ടാകുന്ന ഗുണം കാകൾ തല്ലിപ്പഴുപ്പിക്കുന്നതുപോലെയാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramakumaran_1913.pdf/6&oldid=167923" എന്ന താളിൽനിന്ന് ശേഖരിച്ചത്