ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

അവതാരിക

രാമായണം ഇരുപത്തുനാലു വൃത്തം പണ്ടേതന്നെ മലയാളത്തിൽ വളരെ പ്രസിദ്ധിയും പ്രചാരവുമുള്ള ഒരു സാഹിത്യഗ്രന്ഥമാണ്. മദിരാശിസർവ്വകലാശാല വക മട്രിക്യുലേഷൻ മുതലായ പരീക്ഷകൾക്കുള്ള പാഠ്യപുസ്തകങ്ങളിൽ ഇതിലെ പലഭാഗങ്ങളും പലപ്പോഴും ചേർത്തു കണ്ടിട്ടുണ്ട്. മലയാളികളുടെ ഗ്രന്ഥപ്പെട്ടികളിൽ മിക്കതിലും ഇതിന്റെ കയ്യെഴുത്തു പ്രതികൾ കാണാതിരിക്കില്ല. പല അച്ചുകൂടക്കാരും ഈ ഗ്രന്ഥത്തിന്റെ അനേകം പ്രതികൾ കൊല്ലം തോറും എന്നപോലെ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കയ്യെഴുത്തുകാരുടേയും അച്ചടിക്കാരുടേയും അജ്ഞതകൊണ്ടോ അശ്രദ്ധകൊണ്ടോ ഇവയിൽ പിഴയില്ലാത്ത ഗ്രന്ഥങ്ങളോ പുസ്തകങ്ങളോ അധികം കാണ്മാനിടവന്നിട്ടില്ല. ഇതിനും പുറമേ ഇതു വായിച്ചാൽ സംസ്കൃത പരിചയമില്ലാത്ത സാധാരണ മലയാളികൾക്ക് അർത്ഥം മനസ്സിലാക്കുവാൻ പ്രയാസമുള്ള വിധത്തിലാണ് ഇതിലെ രചനാരീതി. ഇസ്സംഗതികളെല്ലാം ആലോചിച്ചു സാമാന്യം പഴക്കമുള്ള പല താളിയോലഗ്രന്ഥങ്ങളും അച്ചടിപ്പുസ്തകങ്ങളും കൂട്ടിച്ചേർത്തു പരിശോധിച്ച് ഒരു വ്യാഖ്യാനത്തോടുകൂടി ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചാൽ കൊള്ളാമെന്നുദ്ദേശിച്ചാണ് ഇതിലേക്കു പുറപ്പെ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Josepantony എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/4&oldid=203956" എന്ന താളിൽനിന്ന് ശേഖരിച്ചത്