ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

-- 3 --

ടെ പാഠക്രമം ഇങ്ങനെയല്ല. മണിപ്രവാളത്തിന്നു പകരം രാമായണം ഇരുപത്തുനാലു വൃത്തം, ഭാരതം പതിന്നാലുവൃത്തം ഈ വക ഗ്രന്ഥങ്ങളാണ്. അവ സാധാരണ ശ്ലോകങ്ങളുമല്ലാ; കേവലം പാട്ടുകളുമല്ലാ; എന്നാൽ കുറേശ്ശെസ്സംഗീതഭംഗിയിൽ ചൊല്ലുകയും വേണം; അതോടുകൂടിത്തന്നെ സംഗീതവാസനയുള്ള പെൺകുട്ടികളെ താളം പിടിച്ചു ചോടുവച്ചു കയ്യും മെയ്യും ഉലച്ചു പാട്ടുപാടിയുള്ള കൈകൊട്ടിക്കളിയും പഠിപ്പിക്കും. (ആൺകുട്ടുകൾക്കു കയ്യും മെയ്യും തെളിയിപ്പാൻ കുറുപ്പും കളരിയും വേറെതന്നെയുണ്ടായിരിക്കുമല്ലൊ.) ഇരുപത്തുനാലുവൃത്തവും പതിന്നാലുവൃത്തവും കൈകൊട്ടിക്കളിക്കു പാടുവാൻ കൊള്ളുകയില്ല; ആരും അതിനുപയോഗിക്കാറുമില്ല. എങ്കിലും അല്പം സംഗീത രീതിയിൽ ചൊല്ലേണ്ടവയാകകൊണ്ട് അക്കാലത്തു പെൺകുട്ടികളെ പഠിപ്പിക്കാറുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം അവ കൈകൊട്ടിക്കളിയുടെ ഉപയോഗത്തിന്നുണ്ടാക്കിയവയാണെന്നു ഭാഷാചരിത്രത്തിലും മറ്റും പ്രസ്താവിക്കുവാനിടവന്നത്.

ഇരുപത്തുനാലുവൃത്തം എന്ന പേരു കേട്ടാൽ ഇരുപത്തുനാലു പ്രത്യേകവൃത്തങ്ങളിലുള്ള ഒരു കൃതിയാണെന്നു ശ്രോതാക്കൾക്കൊരു ഭ്രമം വന്നേയ്ക്കാം. എന്നാൽ വാസ്തവമങ്ങനെയല്ലാ. ഇരുപത്തുനാലു സർഗ്ഗങ്ങളുള്ള ഒരു കാവ്യമാണ്. അതുതന്നെ ചില അച്ചടിപ്പുസ്തകങ്ങളിൽ ഇരുപത്തഞ്ചു വൃത്തമാക്കിത്തീർത്തിട്ടുണ്ട്. അതിനു കാരണം, ഇരുപതും ഇരുപത്തൊന്നു വൃത്തങ്ങളു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/6&oldid=214689" എന്ന താളിൽനിന്ന് ശേഖരിച്ചത്