88 പുലിയൻനായര്
89 പൂമാലക്കെട്ടുന്നവൻ 90 പൂനമ്പി 91 പുഷ്പകൻ 92 ടി. അമ്പലവാസി 93 ക്ഷത്രിയൻ 94 രാവാരി 95 സാമാന്തൻ 96 സാമാന്തൻ ഏഠാടി 97 ടി. കർത്താർ 98 ടി. നമ്പ്യാർ 99 ടി. നാടുവാഴി 100 ടി. നെടുങ്ങാടി 101 ടി. സ്മാർത്തൻ 102 സാമാന്തൻ തിരുമുല്പാട് 103 ടി. വള്ളോടി 104 സാമ്പിലനമ്പ്യാര് 105 ശുദ്രൻ 106 ശുദ്രൻനായകൻ 107 ടി. നായർ 108 ടി. പൊതുവാൾ 109 തരകൻ 110 തെയ്യാടിനമ്പ്യാർ 111 തെയ്യമ്പാടി 112 ടി, കുറുപ്പ് 113 തിയ്യൻ 114 ടി.കാവുതിയൻ 115 തിരുമുല്പാട് 116 തുന്നക്കാരൻ 117 ഉള്ളാട്ടിൽ നായര് 118 ഉണിത്തിരി 119 ഊരാളി 120 ടി.യാനർ 121 ടി.കുശവൻ 122 വളിഞ്ചിയൻ 123 വാണിയൻ നായർ 124 വണ്ണത്താൻ 125 വാണിയർ 126 വാണിയൻ 127 വാരിയർ 128 വട്ടക്കാടൻ 129 ടി. ചക്കാൻ 130 വടുകനായർ 131 വെളുത്തേടൻ 132 വെളക്കത്തലവൻ 133 വള്ളോടി 134 വൈദ്യർ 135 യാവാരി 136 ടി.നായർ 137 യോഗി 138 ഗുരുക്കൾ 139 പരവൻ
ഈപട്ടികയിൽ പെട്ടിട്ടുള്ള എല്ലാ ജാതിക്കാരും മരുമക്കത്തായക്കാരാകുന്നു. എന്നാൽ പുലിയൻ, തിയ്യൻ മുതലായ അപൂർവ്വം ചില ജാതിക്കാരിൽ മക്കത്തായക്കാരെയും നമ്പൂതിരിമാരിൽ ചില മരുമക്കത്തായക്കാരെയും കാണാവുന്നതാണ്. ഈപട്ടികയിൽ ചേർക്കാത്തതായ ഒരു ഹീന ജാതിയുണ്ട്. അത് 'പുള്ളുവനാ'കുന്നു. ഈജാതിക്കാർ അവരുടെ സോദരിമാരെ കല്ല്യാണം കഴിച്ചു അവർക്കുണ്ടാകുന്ന സന്താനങ്ങളെ അവകാശികളാക്കുന്നു. ഈ നടപ്പു മറ്റും മക്കത്തായക്കാരിലും മരുമക്കത്തായക്കാരിലും ഇല്ല. ഇത് സർപ്പങ്ങളുടെ ആചാരമാണെന്നുപറയുന്നു. ഈജാതിക്കാർ മലയാളത്തിൽ ചുരുക്കമാണ്. ഇവർക്കു ജാത്യാലുള്ള പ്രവൃത്തി മലയാളത്തിൽ സർപ്പ പ്രതിഷ്ഠകൾ ഉള്ള ചില സ്ഥലങ്ങളിൽ 'നാഗം പാട്ട് ' എന്ന ഉത്സവങ്ങൾക്കു പുള്ളുവ വീണകളോടു കൂടി നാഗസ്തുതികൾ പാടുകയാകുന്നു. ഇപ്പോൾ പുതിയതായിട്ടു പ്രസിദ്ധം ചെയ്തുവരുന്ന ജാതിവിവരണ പുസ്തകത്തിൽ ( Living races of mankind) ഇന്ത്യക്കു കിഴക്കുള്ള 'ഓഷിയാനിയാ' , 'ആസ്ത്രേലിയ' മുതലായ ഭൂഖണ്ഡങ്ങളിൽ ചില കാപ്പിരി ജാതിക്കാർ മരുമക്കത്തായക്കാരാണെന്നുപ്രസ്താവിച്ചു കാണുന്നുണ്ടെങ്കിലും ഇവിടെ മലയാളത്തിലുളള ജാതിക്കാരെക്കുറിച്ചു മാത്രമേ പറഞ്ഞിട്ടുളളൂ .
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.