ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

2.ഈ ചോദ്യത്തിൽ പ്രസ്താവിച്ച പ്രകാരം സ്ത്രീപുരുഷന്മാരിലുളള സംയോഗത്തിന്റെ സ്വഭാവം കൊണ്ടു സന്താനത്തിന്റെ പിതാവ് ആരാണെന്നു നിശ്ചയിപ്പാൻ പാടില്ലയ്ക്കയാൽ മരുമക്കളെ അവകാശികളാക്കുന്നതല്ല. അതിനുളള കാരണങ്ങൾ താഴെ കാണിക്കുന്നു.

മരുമക്കത്തായം എന്ന വാക്ക് മാതൃപാരമ്പർയ്യം അല്ലെങ്കിൽ ക്ഷേത്രപാരമ്പർയ്യം എന്നുളള വാക്കുകൾക്കു പകരം നടപ്പായിട്ടുളളതാകുന്നു. അപ്രകാരം തന്നെ പിതൃപാരമ്പർയ്യം അല്ലെങ്കിൽ ബീജപാരമ്പർയ്യം എന്നുളള വാക്കുകൾക്കു പകരം മക്കത്തായം എന്നുംപറയുന്നു. 'ബീജക്ഷേത്രത്വവിധയാ ലോകേ പത്യം ദ്വിധാ സ്മൃതം 'എന്നു 'വ്യവഹാരമാലിക'യിലുളള വചനപ്രകാരം ലോകത്തിങ്കൽ പാരമ്പർയ്യമായിട്ടും ക്ഷേത്രപാരമ്പർയ്യമായിട്ടും ഇങ്ങിനെ രണ്ടുപ്രകാരം അനന്തരവാകാശവഴികളാകുന്നു.

മനുസംഹിതയുടെ 9-ാം അദ്ധ്യായത്തിൽ 'ക്ഷേത്രഭൂതാ സ്മൃതംനാരീ ബീജഭൂതം സ്മൃതം പുമാൻ ' എന്നുളള വചനപ്രകാരം സ്ത്രീയേ ക്ഷേത്രമായിട്ടും പുരുഷനെ ബീജമായിട്ടും കല്പിച്ചിരിക്കായാൽ സ്ത്രീപാരമ്പർയ്യവഴിക്കാരെ മാതൃപാരമ്പർയ്യക്കാരെന്നും ക്ഷേത്രപാരമ്പർയ്യക്കാരെന്നും മരുമക്കത്തായക്കരെന്നും, പുരുഷപാരമ്പർയ്യവഴിക്കാരെ ബീജപാരമ്പർയ്യക്കാരെന്നും പിതൃപാരമ്പർയ്യക്കാരെന്നും മക്കത്തായക്കാരെന്നുംപറയുന്നു.

'ജീമൂതവാഹനം' എന്ന പുസ്തകത്തിൽ 'യദാ സാ മൌരസോന സ്യാൽ സുതോ ദൌഹിത്രയേവ വാ തൽ സുതോ വാ ധനം താസാം സ്വസ്രീയാദ്യാസ്സമാപ്നുയഃ' എന്നുളള പ്രമാണപ്രകാരം ബീജപാരമ്പർയ്യക്കാർക്കുതന്നെയും ആ പാരമ്പർയ്യവഴിയിൽ സന്താനങ്ങളില്ലാതെ വന്നാൽ സ്വസ്രീയനായ മരുമകന് അനന്തരവവകാശം ലഭിക്കും.

പാത്മപുരാണത്തിൽ നാരദപൃഥുസംവാദമായ ചോളഭൂപകഥാപ്രസ്താവത്തിൽ 'ഇത്യുക്ത്വ ഭാഗിനേയം സ്വമഭിഷിഞ്ച നൃപാസതേ ആബാല്യാദ്ദീക്ഷിതോ യജ്ഞേപ്യപുത്രത്വമഗാദ്യതഃ,സ്വസ്രീയാ ഏവ ജായന്തേ തൽ കൃത്യവധി പത്നിനഃ' എന്നുളള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/11&oldid=168864" എന്ന താളിൽനിന്ന് ശേഖരിച്ചത്