ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാണുന്ന കാലങ്ങളിൽ ആ സ്ത്രീയിൽ ജനിച്ച സന്താനങ്ങളേയും പുറത്താക്കുന്നു. സമന്താങ്ങൾക്കു മാതാവോളം ഹീനതയില്ല. അവരെ മേൽപറഞ്ഞവർ ദത്തായി സ്വീകരിക്കുന്നു. ഇവരുടെ സ്വതേയുള്ള പ്രവൃത്തിഷേത്രത്തിൽ വെച്ച പുരാണകഥകൾ പ്രസംഗിക്കുന്നതായി കൂത്ത് എന്ന അടിയന്തരം, കഴിക്കുകയാകുന്നു. 8. കാരണവൻ എന്നതിന്റെ അസ്സൽ കാരണൻ എന്നാകുന്നു. ആ പദംമറ്റൊരു പദത്തോടു കൂടാതെ മനുഷ്യപരമായ അർത്ഥത്തെ ജനിപ്പിക്കുകയുമില്ല. കാരണൻ എന്നതിന്റെ അർത്ഥം ഉല്പാദിതാവ് എന്നുതന്നെ. പിതൃപരമായ ഈ പദം മലയാളത്തിൽ മാതുലാതി പ്രായാധിക പുരുഷപരമായിട്ടാണ് പ്രയോഗിക്കുന്നത്. അവരുടെ വഴിക്ക് അനന്തിരാവകാശം ലഭിക്കുന്നതുമാകുന്നു. കാരണൻ എന്നവാക്കിന്റെ അർത്ഥം മാൽപ്രകാരമായതുകൊണ്ടുതന്നെ ആ സ്ഥാനാരോഹണത്തിനുള്ള സ്വാതന്ത്യം പ്രായാധിക്യതയിന്മേൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. മൂന്നാം ചോദ്യോത്തരത്തിൽ പ്രസ്താവിച്ച പ്രമാണത്തിന്റെ താല്പർയ്യവും ആചാരവും അങ്ങിനെതന്നെയാണ്. ആ കാരണവൻ മരിച്ചാൽ പ്രായംകൊണ്ട് അടുത്ത അനന്തിരവൻ ആ സ്ഥാനാരോഹണം ചെയ്യുന്നു. ഒന്നിലധികം താവഴിത്തറവാട്ടുകളിൽനിന്നു പ്രായാധിക്യപ്രകാരം മൂപ്പ കുറുവാഴ്ചസ്ഥാനങ്ങളിൽ കയറാൻ അവകാശികളായ പ്രഭുക്കന്മാരുടേയും തമ്പുരാക്കന്മാരുടേയും ആ വക താവഴിത്തറവാടുകളിൽ കാരണവന്മാരായവർ മൂപ്പിലൊ കൂറുവാഴ്ചയിലൊ ആരോഹണം ചെയ്താൽ അവരുടെ അടുത്ത അനന്തിരവന്മാർ ആ കാരണവസ്ഥാനങ്ങളിൽ കയറുന്നു. ഇതുകാരണവൻ മരിക്കാതെ തന്നെ അനന്തിരവന്മാർ കാരണവസ്ഥാനത്തു കയറു ന്ന ഒരു അവസ്ഥയാകുന്നു.

പ്രായം കുറഞ്ഞവരും ചില വിശേഷാവസ്ഥകളിൽ കാരണവ സ്ഥാനാധിരോഹണം ചെയ്യുന്നുണ്ട്. എങ്ങിനെയെന്നാൽ മലയാളത്തിൽ സന്യാസിമാർക്കു പ്രത്യേകം മഠങ്ങളും(തറവാടുകളും)അധികം വസ്തുമുതലുകളും ഉണ്ട്. സന്ന്യാസിയെ മലയാളത്തിൽ സ്വാമിയാരെന്നും തിരുമുമ്പ് എന്നും ബഹുമാനാർത്ഥംപറയുന്നു. മലയാള ബ്രാഹ്മണരിൽ പ്രതേകം ചില തറവാട്ടുകാർ ഒഴികേയുള്ള എല്ലാതറവാട്ടുകാർക്കും സന്യാസത്താൽ ആ വക ഓരോരോ മഠങ്ങളിലേക്കു അവകാശികളായ സ്വാമിയാന്മാരാവാം. ഈ മഠങ്ങളുടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/111&oldid=168866" എന്ന താളിൽനിന്ന് ശേഖരിച്ചത്