ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വക കർമ്മങ്ങളുടേയോ അവധിവരെയാകുന്നു. മാനമോടിരിക്കുന്ന കുടുംമ്പക്കാർ അബ്ദീകപർയന്തം വൈധവ്യദീക്ഷചെയ്യുന്നു.ചിലർ ജന്മംമുഴുവനും അങ്ങിനെ അനുഷ്ഠിക്കുന്നു. എങ്കിലും അതെല്ലാം മനസ്സുപ്രകാരമെന്നല്ലാതെ പിണ്ഡം വരെയുള്ള സ്ഥിതിക്കു മാത്രമേശാസ്യമുള്ളൂ. ഇങ്ങിനെയുള്ള ഒരു വിധവയെ ഭർത്താവിന്റെ ശവസംകാരാൽപൂർവ്വം അവളുടെ വീട്ടിലേക്കയക്കുന്നു. അപ്പോൾ അധികമാവട്ടെ കുറച്ചാവട്ടെ ചില വീട്ടു സാമാനങ്ങൾ അവൾക്കു കൊടുത്തയക്കുകയും ആശൌചസമാപ്തിക്കു മുമ്പെ ഏതാനും ദ്രവ്യം കൂടി കൊടുക്കുകയും ചെയ്യുന്നു. എന്നാലും ഇതൊന്നും നിഷ്കർഷി ച്ചു വാങ്ങത്തക്ക അവകാശങ്ങളില്ല. 12. സ്ത്രീകൾക്കു പ്രകൃത്യാ സ്വതന്ത്ര്യമില്ല. പ്രത്യേകം ചില തറവാടുകളിലും ചില വിശേഷാവസ്ഥകളിലും ഇങ്ങിനെയുള്ള അധികാരമുണ്ടുതാനും. ഒന്നാമത സ്ത്രീകൾക്കുതന്നെ മാതൃസ്ഥാനമെങ്കിലും രാജ്ഞി സ്ഥാനമെങ്കിലും കിട്ടുവാനവകാശമുള്ള അവസ്ഥകളിലും, രണ്ടാമത വല്ല സ്ഥാനാരോഹണത്തി ന്നു അവകാശികളായ പുരുഷന്മാരുടെ ചില താവഴിത്തറവാട്ടുകളിലും, മൂന്നാമതു സ്ത്രീകളുടെ പേരിൽതന്നെ കൈകാർയ്യങ്ങൾ നടക്കുവാൻ പ്രത്യേകമായ നിയമമുള്ള തറവാട്ടുകളിലും, നാലാമതു പുരുഷന്മാരുടെ അഭാവത്തിങ്കലും അപ്രാപ്തിയിങ്കലും ആകുന്നു. ടി. എസ്സ്. എം. വിചാരസാഗരം

കോരാത്ത് നാരായണമേനോൻ എന്ന മഹാൻ ഭാഷപ്പെടുത്തീട്ടുള്ള വേദാന്തശാസ്ത്രപ്രതിപാദകമായ വിചാരസാഗരം എന്ന ഗ്രന്ഥം അഭിപ്രായത്തിന്നായി ഞങ്ങൾക്കയച്ചുതന്നിട്ടു കുറച്ചുദിവസമായി എങ്കിലും സംഗതിവശാൽ അതിനെ പറ്റി ഇതേവരെ ഒന്നും എഴുതുവാനായി സാധിച്ചില്ല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/113&oldid=168868" എന്ന താളിൽനിന്ന് ശേഖരിച്ചത്