ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്ന സംഗതി കുറച്ചു കൂസലോടുകൂടി പറയേണ്ടിയിരിക്കുന്നു. സാധുനിശ്ചലദാസൻ എന്ന ഒരു മഹാത്മാവ് സംസ്കൃതത്തിലുള്ള വേദാന്തശാസ്ത്ര ഗ്രത്ഥങ്ങളുടെ തത്ത്വത്തെ ഗ്രഹിച്ച് ഹിന്തുസ്ഥാനി ഭാഷയിൽ ഉണ്ടാക്കി ട്ടുള്ള ഒരു ഗ്രത്ഥമാണ് വിചാരസാഗരം. അതിനെ ശിവറാവൂ എന്നൊരു മഹാൻ തമിഴുഭാഷയിലേക്കു തർജ്ജമ ചെയ്തു. അതിനെയാണ് നാരായണമേനോൻ മലയാളത്തിലേക്കു ഭാഷപ്പെടുത്തീട്ടുള്ളത്. വേദാന്ത ശാസ്ത്ര തത്ത്വത്തെ നല്ലവണ്ണം അറിയാനാഗ്രഹിക്കുന്നവർക്ക് ഇത്ര നന്നായിട്ടു വേറൊരു ഗ്രന്ഥം മലയാളഭാഷയിൽ ഇപ്പോൾ ഇല്ല എന്ന് ഞങ്ങൾ നിശ്ശങ്കം പറഞ്ഞുകൊള്ളുന്നു.ഇന്ത്യയിൽ, സാമാന്യമായി പറഞ്ഞു വരുന്ന ഹിന്തു മതത്തിൽ അവാന്തരമായി എന്തെല്ലാം മതഭേദങ്ങളുണ്ടോ, അവ കൂടാതെ ജിനമതം,ബുദ്ധമതം എന്നിങ്ങനെ വേറെ എന്തെല്ലാം മതങ്ങളുണ്ടോ, എന്തെല്ലാം തത്ത്വശാസ്ത്രങ്ങളുണ്ടോ, അവയുടെ സൂഷ്മതത്ത്വങ്ങളെ എല്ലാം പരിശോധിച്ചറിഞ്ഞ് അവയെ എല്ലാം ഖണ്ഢിച്ച് അദ്വൈതസിദ്ധാന്തത്തെ സ്ഥാപിച്ചിട്ടുള്ള, സമുദ്രം പോലെ അപാരമഹത്ത്വത്തോടുകൂടിയ ഈ ഗ്രത്ഥത്തെ മിസ്റ്റർ നാരായണമേനോൻ വേദാന്തശാസ്ത്രതത്ത്വത്തെ അറിവാനിച്ഛിക്കുന്നവർക്ക് ആയാസം കൂടാതെ മനസ്സിലാകത്തക്കവിധത്തിൽ വളരെ വ്യക്തമായി ഭാഷപ്പെടുത്തിയിരിക്കുന്നു. മിസ്റ്റർ നാരായണമേനോൻ വേദാന്തശാസ്ത്രത്തിൽ നല്ല പാണ്ഡിത്യം സമ്പാദിച്ച ഒരാളാണെന്നും, തത്സംബംന്ധമായ വിവിധ വിഷയങ്ങളുടെ സ്വരൂപജ്ഞാനവും അദ്ധേഹത്തിന് നല്ലവണ്ണമുണ്ടെന്നും,ഈ തർജമ വെടിപ്പായി വെളിപ്പെടുത്തുന്നുണ്ട്. വിചാരസാഗരം എന്ന നാമഃധയം പ്രകൃതാഗ്രത്ഥത്തിന്ന് ഏറ്റവുമുചിതമായിത്തന്നെയിരിക്കുന്നു. അതിനെ അനുസരിച്ചു തന്നെ ആ ഗ്രന്ഥം ഏഴു തരംഗങ്ങ

ളായി വിഭാഗിക്കപെട്ടിരിക്കുന്നു. മിസ്റ്റർ മേനവന്റെ തർജ്ജമയുടെ ആദിയിൽ അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഒരാളായ വടക്കേപ്പാട്ടെ നാരായണൻ നായർ എന്നമഹാൻ ഒരു പ്രസ്താവന എഴുതീട്ടുണ്ട്. ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുള്ള നാനാവിധ വിഷയങ്ങളെപറ്റി അതിൽ ചുരുക്കിപറഞ്ഞിട്ടുണ്ട്. ഇത്രയും മഹത്തായ ഗ്രന്ഥത്തിന്റെ സംക്ഷേപത്തെ ഇത്ര വിശദമായും ഭംഗിയായും എഴുതി അന്യന്മാരെ ബോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/114&oldid=168869" എന്ന താളിൽനിന്ന് ശേഖരിച്ചത്