ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

4 വേദങ്ങൾ 4 ഉപവേദങ്ങൾ 6 വേദാംഗങ്ങൾ, പുരാണം, ന്യായം, മീമാംസ, ധർമ്മശാസ്ത്രം, എന്നിങ്ങനെയുള്ള 18 വിദ്യാപ്രസ്ഥാനങ്ങളും അദ്വൈതജ്ഞാനത്തെ തന്നെയാണ് ബോധിപ്പിക്കുന്നതെന്നും യുക്തിപ്രമാണങ്ങളെക്കൊണ്ട് വിശദീകരിച്ചിരിക്കുന്നു. ആവിദ്യാപ്രസ്ഥാനങ്ങളുടെ ഭേദങ്ങളും ലക്ഷണങ്ങളും ജീവമുക്തി വിദേഹമുക്തികളുടെ സ്വരൂപവും സാംഖ്യംപഞ്ചരാത്രം ശൈവവൈഷ്ണവ ഗ്രന്ഥങ്ങൾ, നാസ്തികമതം, വാമമാർഗ്ഗം,(ശ ക്തിപൂജ),വിഷ്ണുശിവാദിദൈവതോപാസനകളെപ്പറ്റിയുള്ള വ്യാസാഭിപ്രായം, ശാസ്ത്രങ്ങളിൽവെച്ചു പ്രമാണം എന്നിങ്ങനെയുള്ള പലവിഷയങ്ങളും ആ തരംഗത്തിൽവിസ്തരിച്ചിട്ടുണ്ട്. മേൽപറഞ്ഞവ കൂടാതെ വേറെയും പല കാർയ്യങ്ങളും ഈ ഗ്രന്ഥത്തിൽ വിചാരിക്കപ്പെട്ടിരിക്കുന്നുണ്ട്. 'വിചാരസാഗരം' ഹിന്തുമതത്തിലുള്ള പല ശാസ്ത്ര രഹസ്യങ്ങളുടേയും ഒരു നിധിയാണെന്നതിന്നു സംശയമില്ല. ഇതിൽ ഓരോരോ മതങ്ങളുടെ സ്വരൂപങ്ങളും മറ്റും സ്പഷ്ടമായി വിവരിച്ചിട്ടുള്ളതുകൊണ്ടു ഈ ഒരൊറ്റ ഗ്രന്ഥംകൊണ്ടുതന്നെ സർവമതസിദ്ധാന്തങ്ങളും ഗ്രഹിക്കാൻ കഴിയുമെന്നതുകൊണ്ടു മാത്രം അഭ്യാസികൾക്കു ശ്രദ്ധയും സുഖബോധവുമുണ്ടാകാത്തതാകയാൽ യുക്തിപ്രധാനമായിരിക്കുന്ന ഈ ഗ്രന്ഥം ജിജ്ഞാസുക്കളുടെ ബുദ്ധിയെ പ്രത്യേകം ആകർഷിക്കുന്നതായിതന്നെയിരിക്കുന്നു.അനേകം മതസിദ്ധാന്തങ്ങളും പ്രൌഢവാദങ്ങളുമുള്ള ഈ ഗ്രന്ഥം വായിച്ചു ധരിക്കുന്നതിനു കുറെ നല്ല ശ്രദ്ധയുള്ളവർക്കേ സാധിക്കയുള്ളു എന്നു പറയേണ്ടതില്ലല്ലൊ. ഭാഷയുടെ ചമൽക്കാരത്തെ അഭിലഷിക്കുന്നവർക്ക് ഈ ഗ്രന്ഥം ഒരു സമയം വൈമനസ്യാധായകമായി തീരുമോ എന്നുള്ള സംശയം പരിഭാഷകനുണ്ടായി ട്ടുള്ളതുപോലെ വായനക്കാരിൽ പലർക്കുമുണ്ടായേക്കാം. എങ്കിലും മഹത്തായിരിക്കുന്ന ഈ ഗ്രന്ഥത്തെ സംബന്ധിച്ചേടത്തോളം പരിഭാഷകൻ 'കാർയ്യത്തെ മനസ്സിലാക്കേണമെന്നുള്ള ഉദ്യമത്തെ മാത്രം കർത്തവ്യമയി' സ്വീകരിച്ചതിനാലും ഭാഷാചമൽകാരത്തെപറ്റി വിശേഷിച്ചൊന്നന്നും പറയുന്നില്ല.

പുസ്തകത്തിന്റെ അച്ചടി ഒരു നോട്ടത്തിങ്കൽ നന്നായിട്ടുണ്ടെന്നു തോന്നുമെങ്കിലും നിഷ്കർഷിച്ചു നോക്കുമ്പോൾ അതിൽ ചില ന്യൂ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/117&oldid=168872" എന്ന താളിൽനിന്ന് ശേഖരിച്ചത്