ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിൽനിന്നുള്ള ഒരുരൂപമായ കാര്യം എന്നതു എഴുതപ്പെടുമ്പോൾ അതിൽ ഉപ'കരണം' വ്യാ'കരണം'മുതലായ രൂപങ്ങളിലെന്നപോലെ 'ര' പ്രധാനമായി നില്കണമെന്നും 'യം' എന്നുള്ള തദ്ധിതപ്രത്യയത്തെ ചേർക്കുന്നതിൽ 'ക്യ' 'ച്യ' എന്നുള്ളതുപോലെ 'ര്യം' എന്നു എഴുതണമെന്നും ആകുന്നു. കാർയം എന്നു എഴുതുവാൻ താല്പർയ്യപ്പെടുന്നവർ സംസ്കൃതം എഴുതുന്നതിൽ നാഗരത്തിലാകട്ടെ ഗ്രന്ഥാക്ഷരത്തിലാകട്ടെ (ഒറ്റ)യകാരത്തോടുകൂ ടി 'ർ' എന്നതിനു പതിവുള്ള കുത്ത് ഇട്ടുവരുന്ന സമ്പ്രദായത്തെ തങ്ങളുടെ വാദത്തിനു അനുകൂലമായി പറയുന്നു. സംസ്കൃതത്തിൽ 'ര' പൂർണ്ണമായി എഴുതി നാഗരത്തിലെ സമ്പ്രദായ പ്രകാരം 'യ' ചേർത്തോ ഗ്രന്ഥാക്ഷരത്തിലേ സമ്പ്രദായപ്രകാരം യുക്താക്ഷരത്തിലേ ദ്വിതീയവ്യജ്ഞനത്തിനു പതിവുള്ള വള്ളിചേർത്തോ'ര്യ' എഴുതുക പതിവില്ല. മലയാളത്തിൽമാത്രം പതിവിനെ ഭേദപ്പെടുത്തി 'ര്യ' എന്നുഎഴുതണമെന്നു ശഠിച്ചാൽ സാധിക്കുമോ എന്നുള്ളതു സന്ദിഗ്ദ്ധംതന്നെ. തെലുങ്കിലുംകർണ്ണാടകത്തിലും ഒറ്റവ്യഞ്ജനത്തോടു 'ർ' എന്നതിനുള്ള ചിഹ്നവും യുക്താക്ഷരത്തിലെ ദ്വിതീയവ്യഞ്ജനങ്ങളിൽ ചിലതിനുള്ള സങ്കേതങ്ങളും ചേർത്തുവരുന്നു എന്നാണ് എന്റെ സ്വല്പപരിചയംകൊണ്ടുള്ള അറിവ്. മലയാളത്തിൽ സംസ്കൃതജപദങ്ങളിലെന്നപോലെതന്നെ ദ്രാവിഡജപദങ്ങളിലും (ചേർത്തു) പൂവാർക്ഷരം ഗുരുവായിരിക്കണമെന്നില്ലാത്ത യുക്താക്ഷരങ്ങളുടെ സംഗതിയിൽ 'ർക്കു' 'ർത്തു' ' ർത്ത' എന്നിങ്ങനെതന്നെ എഴുതുന്നതല്ലാതെ 'ചേർതു' എന്നും മറ്റും എഴുതാറില്ലാത്തതിനാൽ, തദനുസരണത്താൽ 'കാർയ്യം' 'വർത്തനം' എന്നിങ്ങനെ

ദ്വിത്വമായിത്തന്നെ എഴുവരുന്നതായിരിക്കുമോ? ഇത് ഒരു യുക്തിയായി തോന്നുന്നു. 'ഗ്യാ', 'ഗ്ര', 'ഗ്വ' എന്നീ അക്ഷരങ്ങളിൽ ദ്വിത്വം ഇല്ല; സംസ്കൃതജപദങ്ങളിലല്ലാതെയ,ര,വ, ഈ വ്ഞ്ജനങ്ങൾ യുക്താക്ഷരങ്ങളിലെ ദ്വിതീയഭാഗമായി നില്ക്കുന്നതല്ല. എന്നാൽ 'ർ' പൂർവമായി നില്ക്കുന്ന യുക്താക്ഷരങ്ങൾക്കു പതിവുള്ള കുത്തു ' ചേർക്കുന്നു' മുതലായ ദ്രാവിഡജപദങ്ങൾക്കും നടപ്പായിപ്പോയി. എന്നുതന്നെയല്ല 'അർക്കൻ' എന്നും മറ്റും ഉള്ളേടത്ത് (ഒറ്റ) 'ക' മതിയെന്നുവെക്കാൻ എല്ലാവരും തയാറാകുമെന്നു തോന്നുന്നില്ല. പഞ്ചവർഗ്ഗങ്ങളിൽ ഖരങ്ങൾ ഒഴിച്ചുള്ള വ്യഞ്ജനങ്ങൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/119&oldid=168874" എന്ന താളിൽനിന്ന് ശേഖരിച്ചത്