ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വചനങ്ങളാൽ ചോളരാജാവു പുത്രാഭാവത്തിങ്കൽ തന്റെ മരുമഹനെ അനന്തരവസ്ഥാനത്താക്കിയ പ്രകാരവും കാണുന്നു. എന്നാൽ ബീജ പാരമ്പർയ്യവഴിയിൽ സന്താനങ്ങളില്ലാഞ്ഞാൽ അവർക്കു പകരമായിവരാൻ അവകാശിയായി മരുമകൻ മലയാളത്തിൽ ആദ്യംതന്നെ അനന്തരവാവകാശിയാകുവാനുള്ള കാരണമാണ് ഇനി ആലോചിക്കേണ്ടത്.

മനുസംഹിതയുടെ 9-ാം അദ്ധ്യായത്തിൽ 'വിശിഷ്ടം കുത്ര ചിൽ ബീജം സ്ത്രീയോനിസ്മ്വേവ കുത്രചിൽ ' എന്നുള്ള പ്രമാണപ്രകാരം ഒരേടത്തു ബീജപാരമ്പർയ്യത്തിനും മറ്റൊരേടത്തു ക്ഷേത്രപാരമ്പർയ്യത്തിന്നും പ്രാബല്യമുണ്ട് . എങ്ങിനെയെന്നാൽ വിധിപ്രകാരമുള്ള വിവാഹത്താലാകുന്നു ഒരു സ്ത്രീയുടെ മേൽ പുരുഷനു സ്വാമിത്വം സിദ്ധിക്കുന്നത് . 'സ്വക്ഷേത്രേ സാകൃതായാന്തു' എന്നും, 'ഭർത്തൃശരീരശുശ്രൂഷാം ധർമ്മകാർയ്യഞ്ച നൈത്തികം സ്വാമേവ കാർയ്യാത്സർവ്വേഷാം ന സ്വജാതിഃ കഥഞ്ചന' എന്നുള്ള പ്രമാണങ്ങളാൽ സമാനജാതിയായവൾ മാത്രമേ വിധിപ്രകാരം വിവാഹംചെയ് വാൻ പാടുള്ളു . അന്യജാതിയെ പാടില്ല . അങ്ങിനെ വിവാഹം ചെയ്തിട്ടു സ്വാമിത്വം സിദ്ധിച്ചിട്ടുള്ള ക്ഷേത്രത്തിൽ ( സ്ത്രീയിൽ )സന്താനോല്പത്തി ചെയ്യുന്ന അവസ്ഥയിലാകുന്നു ബീജവഴിക്കു പ്രാമാണ്യമുള്ളത് . മേലദ്ധ്യായത്തിൽ തന്നെ 'യഥാഗോ ശ്വോഷ്ട്രദാസീഷു മഹിഷ്യാജാപികാസു ച നോല്പാദകഃ പ്രജാഭാഗീ തഥൈവാന്യാംഗനാംസു ച' എന്ന പ്രമാണത്തിൽ വിവാഹംചെയ്യാത്തവളായും അന്യജാതിയായും ഉള്ള സ്ത്രീയിൽ‌ഉല്പാദനചെയ്യുന്നവന് ആ സന്താനത്തെ ലഭിക്കുകയില്ല. പിന്നെയും ആ അദ്ധ്യായത്തിൽ 'യഃ ബ്രാഹ്മണസ്തു ശ്രദ്രായാം കാമ മുല്പാദയേത്സുതം സഃപാരായന്നേവ ശവഃതസ്മിൽ പാരശവഃസ്മൃതഃ '

എന്നപ്രണാമത്താൽ ബ്രാഹ്മണൻ ശൂദ്രസ്ത്രീയിൽ കാമത്തിനാലുല്പാദിപ്പിച്ചിട്ടുള്ളവൻ പിതാവിന്റെ ശ്രാദ്ധാദികർമ്മങ്ങൾക്കു യോഗ്യനല്ലായ്കയാൽ അവൻ ജീവിച്ചിരിക്കുമ്പോൾതന്നെ ശവതുല്യനായി വിചാരിക്കപ്പെടുന്നു. പുത്രൻ എന്ന പദത്തിന്റെ അർത്ഥം: കർമ്മം കൊണ്ടുപിതാവിനെ പുന്നാമമായ നരകത്തിൽനിന്നും ത്രാണനം ചെയ്യുന്നവൻ എന്നുതന്നെ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/12&oldid=168875" എന്ന താളിൽനിന്ന് ശേഖരിച്ചത്