ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കു മുമ്പിൽ 'ർ' ചേർന്നു യുക്താക്ഷരം വന്നാൽ ആ പദം സംസ്കൃത തർജമായാണെന്നു നിശ്ചയിക്കാം. പഞ്ചവർഗ്ഗങ്ങളിൽ ചേരാത്ത വ്യഞ്ജനങ്ങൾക്കു മുമ്പിൽ 'ർ' ചേർന്നുണ്ടാകുന്ന യുക്താക്ഷരങ്ങളും സംസ്കൃതജപതങ്ങളിൽ മാത്രമേ കാണുകയുള്ളൂ. ഇതുകൊണ്ടായിരിക്കണം 'ചേർത്തു' എന്നും 'സർപ്പം' എന്നെഴുതുന്നതിൽ 'ർ' കഴിഞ്ഞു ഒരു 'വ' മാത്രം എഴുതുന്നത്. ഭാഷയ്ക്കു ശാസ്ത്രം ഉള്ളതു സർവവിദിതമായിരിക്കെ പദരൂപങ്ങളുടെ രീതികൾക്കു കാരണങ്ങൾ ഉണ്ടായിരിക്കുന്നതു അസാംഗത്യമല്ല; അവയെ കണ്ടുപിടിക്കുന്നതു ഹാസാവഹവുമല്ല. 'അർഹം' എന്നതിനു നാം രണ്ടു 'ഹ' എഴുതുന്നില്ലല്ലൊ; പോരെങ്കിൽ 'വർഷ' 'ദർശന' വും നോക്കുക. അതുപോലെ പൂർവാക്ഷരം ഗുരുവായിത്തീരത്തക്കവിധത്തിൽ സംസ്കൃതജപദങ്ങളിൽ മാത്രം വരുന്നവയായ 'ർ' ചേർന്ന ഖരമല്ലാത്ത വ്യഞ്ജനങ്ങളെ യുക്താക്ഷരങ്ങളിൽ ദ്വിത്വമായി എഴുതണമെന്നില്ലെന്നു വയ്ക്കുന്നതിൽ യാതൊരു വിരോധവുമില്ല. എന്നാൽ നടപ്പിനെ ഭേദപ്പെടുത്തുന്നതു ശീഘ്രസാദ്ധ്യമല്ലല്ലൊ. സാദ്ധ്യം, അർത്ഥം, അർദ്ധം, ഇവയിൽ നാഗരത്തിലും മറ്റും 'ധ' 'ഥ' ഈ അക്ഷരങ്ങളെ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നു വച്ചു മലയാളത്തിലും മുഴുവൻ അങ്ങനെ സാധിക്കുമോ? സി എൻ രാമശാസ്ത്രി ബി എ ഒ രു ക ഥ മൂന്നാം അദ്ധ്യായം 'മനസ്വീ കാർയ്യാർത്ഥി ന ഗണയതി ദുഃഖം ന ച സുഖം'

സഭാപതിപിള്ളയുടെ ബന്ധുവായ ഗുരുനാഥപിള്ളയുടെ ഭവനം ഉദയമാർത്താണ്ഡന്റെ അരമനയിൽനിന്നു ഒന്നരനാഴിക ദൂരത്തായിരുന്നു. ആ ദൂരം നടന്നു തീരുന്നതിലകത്തു കുലക്കേസ്സിനെപ്പറ്റി അതുവരെ തുമ്പുണ്ടായ സംഗതികളേയും അതുകളിൽനിന്നുള്ള അനുമാനങ്ങളേയും തിട്ടപ്പെടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/120&oldid=168876" എന്ന താളിൽനിന്ന് ശേഖരിച്ചത്