ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മ.രാ - എടത്തു കയ്യനാണെന്ന് എങ്ങിനെ അറിഞ്ഞു? സ.പി - കിഴക്കെ വളപ്പിൽനിന്നു തെക്കോട്ടു നോക്കീട്ടാണ് അരമനയുടെ കിഴക്കെ ചുമരിലേക്ക് എറിഞ്ഞിട്ടുള്ളത് എന്ന് അവന്റെ വലത്തെ കാലടി അധികം ഊന്നിക്കണ്ടതുകൊണ്ടറിഞ്ഞു. അങ്ങിനെ എറിയേണമെങ്കിൽ എടത്തു കയ്യനായി രിക്കണം. മ.രാ - നിങ്ങൾ വല്ലാത്ത മനുഷ്യൻ.ഞാൻ കാത്തു നല്ക്കുന്നവന്റെ അടയാളം വല്ലതും ഊഹിച്ചിട്ടുണ്ടോ? സ.പി - അതും ഉണ്ട്. മ.രാ - പോയി പിടിച്ചുകൊണ്ടു വരൂ. (സഭാപതിപിള്ള എടത്തു കയ്യനെ പിന്തുടർന്നു പോയി. മണിരാമൻ തെക്കോട്ടു പോയ കാലടികളെ നോക്കുന്ന മദ്ധ്യേ ഒരു ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ സഭാപതിപിള്ള ഒരു കുഴിയിൽ) മണിരാമൻ ഓടിച്ചെന്നു നോക്കിയപ്പോൾ വളപ്പിലെ കഴുങ്ങിൻ തൈക്കൾ നനക്കേണ്ടതിന്ന വെള്ളം നിറെപ്പാൻ ഭൂമിയിൽ കുഴിച്ചിച്ചിരുന്ന ഒരു മൺ തൊട്ടിയുടെ അടിയിൽ ഒരു തടിച്ച കടലാസ്സിൽ മുന മേല്പോട്ടാക്കി തറച്ചു വെച്ചിരുന്ന മൊട്ടുസൂചികൾ സഭാപതിപിള്ളയുടെ കാലിൽ കയറിയിരിക്കുന്നു. തൊട്ടിയുടെ മുകളിൽ ചുള്ളിക്കൊമ്പുകൾ നിരത്തി മേലെ മണ്ണിട്ടിരുന്നതുകൊണ്ട് സഭാപതിപിള്ള ചതി അറിഞ്ഞില്ല. കാലിൽ കയറിയിരുന്ന മൊട്ടു സൂചികൾ ഒരു വിധം വലിച്ചെടുത്തു. രക്തം ഒഴുകിക്കൊണ്ടിരുന്ന കാൽനോക്കാതെ സഭാപതിപിള്ള സൂചികളേയും കടലാസ്സിനേയും സൂക്ഷിച്ചു നോക്കുന്നത് മണിരാമൻ കണ്ടപ്പോൾ, മ.രാ - എന്താ ഹേ, നിങ്ങളുടെ കാൽ സ്വന്തം കാലോ ആരാന്റെ കാലോ? സ.പി - സൂചിയിൽ വിഷമുണ്ടോ എന്നു നോക്കുകയാണ് ചെയ്തത്. അതോടുകൂടി കടലാസ്സ് എവിടുന്നു വന്നതാണെന്നറിയാൻ തരമുണ്ടോ എന്നു നോക്കി. കള്ളൻ എന്നെ പറ്റിച്ചു എങ്കിലും അവനെ ഞാൻ പിടിക്കും. കുറെ തുണി കൊണ്ടുവരീച്ച് കാലിൽ കെട്ടി. പിന്നേയും അടികളെ പിന്തുടർന്നു. തീവണ്ടി ആപ്പീസ്സിലേക്കുള്ള വഴിയിൽ എടത്തു കയ്യൻ ചെന്നു ചേർ

ന്നിട്ടുണ്ടെന്നു കണ്ടപ്പോൾ സഭാപതിപിള്ള അവിടുന്നു തിരിച്ചു സമീപത്തുള്ള ഒരുഷാപ്പിൽ കയറി,ആ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/125&oldid=168881" എന്ന താളിൽനിന്ന് ശേഖരിച്ചത്