ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നും രണ്ടിരിമ്പു പലകകൾ അതിശക്തിയോടുകൂടി വന്നു ചേ൪ന്നു കൊടിൽ അതിന്നിടയിൽ പെടുകയും പെട്ടിയുടെ മുകളിൽ ഘോരമായ ശബ്ദത്തോടുകൂടി മണി അടിച്ചു തുടങ്ങുകയും ചയ്തു.കരുവാൻ ഭയപ്പെട്ടു പുറത്തേക്കു ചാടിയത് ആരും അറിഞ്ഞില്ല.മണി അടിച്ചു കഴിയുന്നതുവരെ സഭാപതിപ്പിള്ള ആ നില്പിൽനിന്ന് അനങ്ങീട്ടില്ല.അതിനുശേഷം അദ്ദേഹം ആ കൊടിയിൽ പിടിച്ചു അങ്ങുമിങ്ങും ഇളക്കി നോക്കിയപ്പോൾ ഒരിത്തിരിപോലും അനങ്ങുന്നില്ല.പുറത്തുവന്ന് ഈ പെട്ടി ഉണ്ടാക്കിയ കാലം ചോദിച്ചറിഞ്ഞു ആ കൊല്ലത്തെ കണക്കു പരിശോധിച്ചു പെട്ടി ഉണ്ടാക്കിയവന്റെ പേ൪ അറിഞ്ഞു.പെട്ടിയുടെ സമീപത്ത് അടിച്ചുവാരത്ത പോലെ മണ്ണ് അധികം കണ്ടു ചില സംശയങ്ങൾ ഉണ്ടായതിനാൽ ഒന്നും പരിശോധിക്കാനല്ലെന്നുള്ള ഭാവത്തോടുകൂടി അരമനയുടെ മിറ്റത്തു നടന്നു പെട്ടി തുറക്കുന്നതിന് അതുണ്ടാക്കിയവനെത്തന്നെ കൂട്ടിക്കൊണ്ടു വരാൻ താൻ പോകുന്നു എന്നു പറഞ്ഞു തീവണ്ടി ആപ്പീസ്സിലേക്കു ചെന്നു.വഴിയാക്കാനാണെന്നു പറഞ്ഞു മണിരാമനുംകൂടെച്ചെന്നു.സ്റ്റേഷൻമാസ്റ്ററും സഭാപതിപിള്ളയും കൂടി കുറെനേരം സ്വകാര്യം പറഞ്ഞതിന്നുശേഷം ഇൻസ്പെക്ട൪ മദ്രാശിക്കു ശീട്ടുവാങ്ങി.വണ്ടിയിൽ കയറി വണ്ടി നീങ്ങി.മണിരാമൻ സലാം പറഞ്ഞു പിരിഞ്ഞു.

                                                                                                                          കാരാട്ട് അച്ചുതമേനോൻ ബി.എ.ബി.ൽ.


​​​​​​​​​ പലവക

                                                                                                                                   പുസ്തകപരിശോധന
                                                                                                                                         പാറപ്പുറം

മറുഭാഷയിൽ പ്രതിപത്തിയും മാതൃഭാഷയിൽ വിരക്തിയും അഭിനയിക്കുന്ന അല്പജ്ഞന്മാ൪ക്കും ഇതരഭാഷകളിൽകൂടി വ്യുല്പന്നന്മാരായ കേരളീയ൪ക്കും പരക്കേ രസിക്കത്തക്കതായ ഒരു മലയാള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/127&oldid=168883" എന്ന താളിൽനിന്ന് ശേഖരിച്ചത്