ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇതു ശ്രുതിപ്പെട്ട ഒരു ശമനൌഷധമാണെന്നു മാത്രമല്ല സ്വരത്തേയും ബലത്തേയും കൂടി ഉണ്ടാക്കുന്ന ഒന്നാണ്. തൊണ്ടപ്പുണ്ണ ഒച്ചയടപ്പു ക്ഷയം ഏക്കം തൊണ്ടയ്ക്കുള്ള അസഹ്യതയാലുള്ള കര എന്നിവയ്ക്കും തൊണ്ടയേയും ശ്വാസനാഡികളേയും സംബന്ധിച്ചുള്ള എല്ലാ ഉപദ്രവങ്ങൾക്കു ച്യവനപ്രാശം കൈകണ്ട ഒരു മരുന്നാകുന്നു. അളുക്ക 1 ക്ക വില 2 ക . വി. പി. ചാർജ്ജ 5ണ. പുറമെ.

                                                                                         30. മകരധ്വജ.
                 ഇതിന്നു   സമമായ  ഒരു  യോഗം   ഔഷധവർഗ്ഗത്തിൽ  വേറൊന്നില്ല.  മകരധ്വജ  ഔഷധത്തിന്റെ   ഉപയോഗത്താൽ   തീരേയൊ  അല്പമായൊ   നിവൃത്തികിട്ടാത്ത   രോഗങ്ങളുമില്ല.  ഏതു  കാരണത്താലും ഉണ്ടാകുന്ന   ബലക്ഷയങ്ങളിൽ   ഇത്  ഏറ്റവും  തൃപ്തികരങ്ങളായ  ഫലങ്ങളെ  ഉണ്ടക്കുന്നതാകുന്നു. ദീർഘജ്വരം   വിഷജ്വരം   മുതലായ  എല്ലാതരം  ജ്വരങ്ങൾ  ചലംപോക്ക്  സ്രാവം  പ്രമേഹം  പ്രസവാന്തരമുണ്ടാകുന്ന  ഉപദ്രവങ്ങൾ   ജലദോഷം   കുര  ഏക്കം   മഹാമാരി  ഓർമ്മകേട  നീരവിഷൂചിക  വയർപഴുപ്പ്   ദഹനക്കേട്   മന്ദത  ബലക്ഷയം  തലചുറ്റൽ  എന്നിവയെ  ശമനപ്പെടുത്തുന്നതിന്നു   മേത്തരവുമകുന്നു. തോല   1  ക്ക  വില  24  ക. ഒരാഴ്ച  ഉപയോഗിക്കേണ്ടതിന്നു  1  ക്ക. വി. പി. ചാർജ്ജ  5  ണ  പുറമെ.
                                                                                               31.വസന്ത  കസുമാകരം 
                    പ്രമേഹങ്ങൾ  ദൌർബ്ബല്യം  അതിദാഹം  നാവുവരൾച്ച   കൈകാലുകളിൽ  എരിച്ചിൽ   ക്ഷീണം   മോഹാലസ്യം   സ്രാവം  പ്രയത്നേനയുള്ള  മൂത്രംവീഴ്ത്തൽ   മുതലായ   രോഗങ്ങൾക്കു  ഇതു  ഫലിതമായ  ഒരു  ഔഷധമാകുന്നു. ഒരാഴ്ചക്കുഴചക്കു  വേണ്ടതിന്നു  വില  5 ക.  വി. പി.  ചാർജ്ജ  5 ണ. പുറമെ . 
                                                                                                   28.രക്തശുദ്ധി.
          മനുഷ്യജീവന്റെ   പ്രധാനകാരണാ  രക്തമാണെന്നു   ഏവർക്കും  അറിയാവുന്നതാണ്.  രക്തത്തിന്നു   ശുദ്ധിയില്ലെങ്കിൽ  വായിപ്പുണ്ണ്   ചെങ്കണ്ണ്  മൂക്ക്പ്പുണ്ണ്    നൊണ്ണുപ്പുണ്ണ്  ശരീരമാസകുലം  കുരു  ആണി   വീക്കക്കുരു  ചർമ്മത്തിൽ  നിറഭേദം  ഉഷ്ണപ്പുണ്ണ്  തലവേദന  

അഗ്നിമാദ്യം ചർത്തിന്നു ചുകപ്പും മാർദ്ദവമില്ലായ്മയ്കയും ചെകിടും മൂക്കും വീങ്ങൽ പ്ലർപ്പ് ബലക്ഷയം നീര് മുളി കുഷ്ഠം തഴുതണം മന്ദത സ്വാദിയില്ലായ്ക ചൊറിച്ചൽ എന്നിവയും ദുർഗ്ഗന്ധമുണ്ടാക്കത്തക്ക മറ്റെല്ലാ ചർമ്മവ്യാധികളും രക്തദൂഷ്യംകൊണ്ടുണ്ടാകുന്നതാകുന്നു. രക്തത്തിൽ അകപ്പെട്ട വിഷത്തെ നീക്കം ചെയ്വാൻ രക്തശുദ്ധി എന്നുപേരായ ഞങ്ങളുടെ ഔഷധം മേത്തരമാകുന്നു. ഇതു രക്തത്തെ ശുദ്ധീകരിക്കുന്നതും രക്തദൂഷ്യത്താലുണ്ടാകുന്ന സർവ്വവ്യാദികളേയും സുഖപ്പെടുത്തുന്നതും ശരീരത്തെ ക്രമപ്പെടുത്തി ബലപ്പെടുത്തുന്നതും ദഹഹനത്തെ ഉണ്ടാക്കുന്നതും നിറത്തെ വരുത്തുന്നതും ആകുന്നു. 20 ദിവസത്തേക്കു വേണ്ടുന്ന അളുക്കു 1 ന്ന വില 2 ക. ഒന്നൊ രണ്ടൊ അളുക്കുകൾക്കു വി. പി. ചാർജ്ജ 5 ണ. പുറമെ.\


പി. സുബ്ബറായി പറങ്കിപ്പേട്ട, തെക്കെ ആർക്കാട്ട് ജില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/132&oldid=168889" എന്ന താളിൽനിന്ന് ശേഖരിച്ചത്