ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

'മാതുലാനാന്തു സംസ്കാ​​​​​​​രഃ പിതൃമൂദ്ദിശ്യ ജാതയഃ കർത്തവ്യോ മമ ലോകേസ്മിന്മാതുലം പിതൃരൂപകം' 'മാതുലസ്യധനാസ്സന്തു ഋണാന്ത്യസ്മൈജനായ ച' എന്നുളള പ്രമാണങ്ങളാൽ കാണപെടുന്ന പ്രകാരം കേരളത്തിൽ ആ വക ജാതികൾക്ക് മരുമക്കത്തായ വഴിക്കു അനന്തരവാവകാശമാകേട്ടേയെന്നും ശ്രീപരശൂരാമൻ തന്നെ നടത്തിയതാകുന്നു

ഈ നിയമങ്ങൾ പരശുരാമൻ ചെയ് വാനുണ്ടായ കാരണം എത്രയും വിസ്തരിച്ചു പറവാൻ തക്കതാകുന്നുവെങ്കിലും ഈ പ്രസംഗത്തിൽ അറിയുവനാവശ്യമുള്ളേടത്തോളം മാത്രമേ ഇവിടെ ചേർക്കുന്നുള്ളൂ. മലയാളം ​എന്ന് പറയുന്നത് ഭാർഗ്ഗവരാമൻ മലകളിൽ നിന്നും സമുദ്രത്തിൽനിന്നും എടുത്തിട്ടുളള രാജ്യമാകുന്നു.സമുദ്രത്തിന്നു ആഴമെന്നുകൂടി പേരുള്ളതുകൊണ്ട് ഈ രാജ്യത്തിന്നു മലയാളമെന്ന പേരു സിദ്ധിച്ചു. ഈ സംഗതി സ്കന്ദപുരാണത്തിൽ ജംബുദ്വീപുവർണ്ണനയുടെ 9ാം അദ്ധ്യായത്തിലുള്ള

'യാവൽ ഗോകർണ്ണപർയ്യന്തം താവൽ കന്യാലയാന്തരം കേരളാഖ്യ മഹാദീപം രാമണോദ്ധ്യ തമംബുംധേഃ കുഠാരേണ വിഭേദാഥ മലയാചല സൈഹജൌ തയോരന്തരഭൂമിസ്തു വിദാരഖ്യേതി വീശ്രുതാ'

എന്ന പ്രമാണങ്ങളാൽ അറിയുന്നതാണ്. സമുദ്രങളിൽ നീന്നും എടുത്ത ഭുമിക്കു കേരളമെന്നും പർവ്വതങ്ങളിൽ നിന്നെടുത്ത ഭുമിക്കു 'വിദാരം' എന്നും മാത്രമേ ആദ്യത്തെ സംജ്ഞകളാകുന്നത്. 'വിദാരം' പാലക്കാടും തെന്മലപ്പുറവും ആകുന്നു. മേലദ്ധ്യായത്തിലുള്ള 'അഷ്ടാശിതി യുഗം രാമോ രാജാഭൂൽ കേരളേ ഭുവി' എന്ന വചനത്താൽ ദൃഷ്ടാന്തപ്രകാരം ശ്രീപരശുരാമൻ കേരളത്തിന്റെ രാജാവായിരുന്നു. അദ്ദേഹം ബ്രാഹ്മണാദിവർണ്ണങ്ങളെ അന്യദേശങളിൽ നിന്നും കൊണ്ടുവന്ന് ഇവിടെ പാർപ്പിച്ചു. അവർ സ്വദേശങ്ങളിലേക്കു പോകാതിരിക്കുവാനായി അവരുടെ ആചാരം ഭാഷ, വേഷം, ഇത്യദികളെ മാററുകയും ഓരോരാ കുടുംബക്കാർക്കു യഥായോഗ്യം തറവാടുകൾ, ദേശങ്ങൾ ,സ്ഥാനങ്ങൾ ഇത്യദി പ്രത്യേകം പ്രത്യേകം കൊടുക്കുകയും ചെയ്തു. തറവാടുകളുടെ സ്വത്തുക്കൾ ഭാഗിച്ചു ശിഥിലമായാൽ സ്ഥിരതയ്യില്ലാതെ വരുമെന്നുവെച്ച് തറവാട്ടു മുതൽ ഭാഗിക്കരുതെന്നും കല്പിച്ചു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/14&oldid=168897" എന്ന താളിൽനിന്ന് ശേഖരിച്ചത്