ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രസികരഞ്ജിനി പരസ്യം ഈ മാസികയുടെ പത്രാധിപർ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാനവർകളും, മാനേജർ അമ്പാടി ചെറിയ കൃഷ്ണപ്പുതുവാൾ അവർകളും ആകുന്നു. ലേഖനങ്ങൾ, അഭിപ്രായത്തിനയക്കുന്ന പുസ്തകങ്ങൾ, അതു സംബന്ധിച്ച എഴുത്തുകൾ ഇവ രസികരഞ്ജിനി പത്രാധിപർക്ക് തലവരിപ്പണം, പരസ്യങ്ങൾ, കാർയ്യസംബന്ധമായ തന്തുകൾ ഇവ ടി. മാനേജർക്കും മേൽവിലാസംവെച്ച് എറണാകുളം കോവിലകത്തേക്ക് അയക്കേണ്ടതാകുന്നു. പത്രാധിപരുടെയും മാനേജരുടേയും മാനസിക സംബന്ധമായ എഴുത്തുകളിലോ ലക്ഷ്യങ്ങളിലോ അവരുടെ മുദ്രയോ ഒപ്പോ ഉണ്ടായിരുന്നാൽ മതി. എന്ന് കോവിലകം } രസികരഞ്ജിനി ഉടമസ്ഥൻ, എറണാകുളം } RAMAVURMA, 12th Prince of coch

ഞങ്ങൾ സ്വീകരിക്കാത്ത ലേഖനങ്ങൾ തിരിയെ അയച്ചുതരണമെന്ന് ആവശ്യപ്പെടുന്നവർ എഴുത്തൊന്നിച്ച് ആയതിനു വേണ്ടിവരുന്ന ബ്രിട്ടീഷ് സ്റ്റാമ്പോ കൊച്ചി അഞ്ചൽ മുദ്രയോ അടക്കം അയക്കേണ്ടതാകുന്നു. രാജ്യകാർയ്യസംബന്ധമായ യാതൊരു ലേഖനങ്ങളും ഇവയിൽ പ്രസ്ദ്ധം ചെയ്യുന്നതല്ല. രസികരഞ്ജിനിയിൽ പ്രസിദ്ധപ്പെടുത്തുവാൻ അയക്കുന്ന ലേഖനങ്ങൾ രഞ്ജിനി പുറപ്പെടുന്നതിന് ഒരു മാസം മുമ്പായി ഇവ കിട്ടേണ്ടതാകുന്നു. പത്രാധിപർക്ക് അയക്കുന്ന എഴുത്തുകളും ലേഖനങ്ങളും പത്രാധിപർ, എറണാകുളം എന്നുമാത്രം മേൽവിലാസത്തിൽ അയക്കേണ്ടതാകുന്നു. അല്ലാത്ത പക്ഷം ആയവ പ്രസിദ്ധപ്പെടുത്തുന്നതല്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/145&oldid=168903" എന്ന താളിൽനിന്ന് ശേഖരിച്ചത്