ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നവയല്ലെന്നും നമ്മുടെ ആവാസഭൂതമായ വസ്തു (ഭൂമി) സ്വഃത പ്രകാശശൂന്യമായിട്ടുള്ളതാണെന്നും, മറ്റേത് എല്ലായ്പ്പോഴും കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരു തേജഃപുഞ്ജമാണെന്നും, അതിന്റെ ആഭിമുഖ്യത്തിലാകുന്നു നമുക്കു പ്രകാശവും ചൂടും അനുഭവിപ്പാനിടവരുന്നതെന്നും അറിയുകതന്നെ. ( സൂര്യന്റെ ഭാസ്കരാദിനാമങ്ങൾ ഇവിടെ സാക്ഷികളാകുന്നു. ) അതിനാൽ നമ്മുടെ ദൃഷ്ടിയിൽ സൂര്യപ്രകാശം തട്ടുന്ന സമയം മുതൽ അതില്ലാതെയാകുന്നതു വരേയുള്ള ഒരു സമയത്തിന്നു ദിവസം ( ശോഭയുള്ള സമയം) എന്നു പേരു കല്പിക്കയും മറ്റുള്ള സമയം മനുഷ്യർ പ്രായേണ നിർവ്യാപാരന്മാരായിരിയ്കയാൽ ആസ്സമയത്തിന്നു പ്രത്യേകിച്ചു യാതൊരു നാമവും കല്പിക്കാനത്യാവശ്യമില്ലാതിരുന്നതുകൊണ്ട് അതിന്നു യാതൊരു പേരും കൂടാതെ തന്നെ കഴിഞ്ഞു പോകയോ അല്ലെങ്കിൽ പ്രായേണ അന്ധകാരമയമായിരുന്ന ആസ്സമയത്തിന്നു തദർത്ഥകങ്ങളായ വല്ല പേരുകളേയും വിളിയ്ക്കുകയോ ചെയ്തതായി വിചാരിക്കാം. ഈ വിധം വസ്തുതയാ പ്രകാശമാനമാകയാൽ വ്യാപാരയോഗ്യമായിരുന്ന പകൽ സമയത്തെ മാത്രം കുറിയ്ക്കുന്ന ദിവസം എന്ന സംജ്ഞയിൽ നിർവ്യാപാരമായിക്കഴിഞ്ഞു വരുന്ന മറ്റുള്ള സമയത്തുകൂടി അന്തർഭവിച്ചിട്ടാകുന്നു ക്രമേണ വ്യവഹാര സൗകര്യത്തിന്നുവേണ്ടി ഒരു ദിവസം എന്നാൽ ഒരു രാവും പകലും കൂടിയ സമയം എന്നുള്ള ബോധം നടപ്പായി വന്നിരിക്കുന്നത്.

സൂര്യനെ കൂടാതെ തേജോമയങ്ങളായ വേറെ ചില ഗോളങ്ങളേയും അവയുടെ ഗതിസ്ഥിതിഭേദങ്ങളേയും പരീക്ഷിച്ചറിഞ്ഞിട്ടുണ്ടായിരുന്നു എന്ന് മുൻപറഞ്ഞിട്ടുണ്ടല്ലോ. ആ വക ഗോളങ്ങളുടെ കൂട്ടത്തിൽവെച്ചു സൂര്യനെപ്പോലെ അത്യുജ്വലമായ തേജസ്സില്ലെങ്കിലും മറ്റുള്ളവയെ അപേക്ഷിച്ചു പ്രകാശമേറിയതും സാമാന്യ ദൃഷ്ടിയിൽ വലിപ്പം തോന്നുന്നതും ആയ ഒരു ഗോളത്തിന്നു സ്വഭാവാനുഗണമായിട്ടുതന്നെ ചന്ദ്രൻ എന്ന പേരു കല്പിക്കുകയും അതിന്റെ പ്രകാശത്തിന്നു ചിലപ്പോൾ ഉണ്ടാകുന്ന വൃദ്ധിക്ഷയങ്ങളുടെ കാരണത്തേയും അവ സംഭവിയ്ക്കുന്നതായ കാലനിയമത്തേയും പരീക്ഷിച്ചറിവാനിട വന്നതിൽവെച്ചു ചന്ദ്രാതിഗോളങ്ങൾ സ്വതേപ്രകാശശൂന്യങ്ങളാണന്നും അവയ്ക്കു പ്രകാശമുണ്ടാകുന്നതു സൂര്യരശ്മി അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/151&oldid=168910" എന്ന താളിൽനിന്ന് ശേഖരിച്ചത്