ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ങ്ങൾ ഇന്നിന്നവയാണെന്നും അവ ഇത്ര ഇത്ര സമയം കൂടുമ്പോൾ ഉണ്ടാകുന്നു എന്നും ഉള്ള കാര്യത്തിന്റെ സൂഷ്മതത്വപരിശോധനയിൽനിന്നാകുന്നു ഋതുക്കൾ എന്നുള്ള ചില കാലാവയവങ്ങളെ കല്പിക്കാനിടവന്നിട്ടുള്ളത്. എങ്ങിനെയെന്നാൽ ചിലപ്പോൾ കുറച്ചു കാലത്തേക്കു നമുക്ക് അത്യുഷ്ണവും അതിന്റെശേഷം കുറച്ചുകാലത്തേയ്ക്കു അതിവർഷം കൊണ്ടു ശൈത്യവും അതിന്നുശേഷം ഒരു ക്ലിപ്ത കാലത്തോളം ശീതോഷ്ണങ്ങളുടെ സമാവസ്ഥയും തദനന്തരം കുറച്ചു കാലത്തേക്കു (വർഷമില്ലെങ്കിലും ) കുറേശ്ശെ ശൈത്യവും പിന്നീട് അതിശൈത്യപ്രദമായ മഞ്ഞുകാലവും അതു കഴിഞ്ഞാൽ വീണ്ടും ഒരു ശീതോഷ്ണ സമസ്ഥിതിയും പതിവായി സംഭവിച്ചുവരുന്നുണ്ടന്നുള്ള സംഗതി വളരെക്കാലത്തെ അനുഭവങ്കൊണ്ടു ദൃഢമായിത്തീർന്നതിനാൽ ആവക അവസ്ഥാഭേദങ്ങൾ സംഭവിക്കുന്ന കാലനിയമത്തെ ക്ലിപ്തപ്പെടുത്തുകയും ആ കാലത്തിന്നു ഋതുക്കൾ എന്നു പേരു കല്പിക്കയും അതിന്നുശേഷം പിന്നെയും ആവക അവസ്ഥാഭേദങ്ങളുടെ പരിശോധനയിൽനിന്ന് അവയുടെ സൂഷ്മമായ താരതമ്യജ്ഞാനം സിദ്ധിക്കുകയും അതോടുകൂടി സാമാന്യമീയി മേല്പറഞ്ഞ ആറുവിധമുള്ള അവസ്ഥാഭേദങ്ങൾക്കു വേണ്ടിവരുന്ന കാലത്തെ ഈരണ്ടാക്കി ഭാഗിപ്പാനിടവരികയും ചെയ്തതിനാൽ ആ ഓരോ ഭാഗങ്ങൾക്കും മാസം എന്നുള്ള ഒരു പേരു കല്പിക്കയും അതിന്നുശേഷം വ്യവഹാര സൗകര്യത്തിന്നുവേണ്ടി ആവക മാസങ്ങൾക്കും ഋതുക്കൾക്കും ഓരോ പ്രത്യേക നാമധേയങ്ങളെ ചെയ്തതായി വിചാരിപ്പാൻ ന്യായമുണ്ട്. ഇങ്ങനെ പന്ത്രണ്ടുമാസങ്ങൾ അല്ലെങ്കിൽ ആറു ഋതുക്കൾ കഴിയുമ്പോൾ ലോകാവസ്ഥവീണ്ടും പൂർവസ്ഥിതയെ പ്രാപിക്കുന്നതിനാൽ അങ്ങിനെയുള്ള ഒരവസ്ഥാപരിവർത്തനകാലത്തിന്നു സംവത്സരമെന്നു പേരു കല്പക്കുകയും ചെയ്തു. ഇത്രയും കഴിഞ്ഞപ്പോൾ അനാദ്യന്തമായും അപരിച്ഛേദ്യമായും ഇരിക്കുന്ന കാലത്തെക്കുറിച്ചുള്ള വ്യവഹാരത്തിന്നു നമുക്കത്യാവശ്യമുള്ളതായ മാനസാധനങ്ങളുടെ ദാരിദ്ര്യം മിക്കതും തീർന്നു എന്നു കണ്ടിട്ടായിരിക്കാം ഇതിന്നുമേലുള്ള കാലപരിമാണങ്ങളേയെല്ലാം ഈ സംവത്സരങ്ങളുടെ ഈവർത്തനം കൊണ്ടുതന്നെ കഴിച്ചുകൂട്ടിയാൽ മതിയെന്നു കല്പിച്ചതുപോലെ തോന്നത്തക്കവണ്ണം പൂർവാചാര്യന്മാർ അവരുടെ കാലപരിമാണവിഷയത്തിലുള്ള പ്രയത്നത്തിന്ന് ഇവിടെവെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/155&oldid=168914" എന്ന താളിൽനിന്ന് ശേഖരിച്ചത്