ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ച്ച് ഏഖ്റവും വലുതായ ഒരു വിച്ഛിത്തി വരുത്തിയിരക്കുന്നതായി കാണപ്പെടുന്നു. ഇപ്പോൾ ഒരു ദിവസം മുതൽ ഒരു സംവത്സരം വരേയുള്ള കാലാവയവത്തെക്കുറിച്ചു നാം വ്യവഹരിച്ചുവരുന്ന മാനസാധനങ്ങളെ മിക്കതിനേയും പറഞ്ഞുവല്ലോ. ഇനി ദിവസത്തേക്കാൾ ചെറുതായിട്ടുള്ള ഓരോ കാലവിഭാഗങ്ങളെക്കുറിച്ചും ഇതുപോലെ തന്നെ ഓരോ അളവുകളേയും അവയുടെ സംജ്ഞകളേയും കല്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഓരോ ദേശത്തും ഓരോ കാലത്തും ഓരോ ജനസമുദായത്തിലും പല വിധത്തിലുള്ള അഭിപ്രായഭേദങ്ങൾ ഉണ്ടായിട്ടുണ്ടെന്നു പറയാതിരിപ്പാൻ നിവൃത്തിയില്ല. എന്തെന്നാൽ ഹിന്തുക്കൾ ഒരു രാവും പകലും കൂടിയതായ ഒരു ദിവസത്തെ അറുപതാക്ക ഭാഗിച്ച് അതിൽ ഒരു ഭാഗത്തിന്നു നാഴിക (ഘടക) എന്നും ആ ഓരോ നാഴികയുടെയും അറുപതിൽ ഒരംശത്തിന്നു വിനാഴിക (വിഘടിക) എന്നും പേരു കല്പിച്ചിരിക്കുന്നതു കൂടാതെ പിന്നേയും അസംഖ്യം ചെറിയ ചെറിയ കാലാവയവങ്ങളെ കല്പിച്ച് അവയ്ക്കും ഓരോ പേരുകൾ കൊടുക്കുകയും ആവക സമയങ്ങളെ ക്ലിപ്തപ്പെടുത്തുന്നതന്നു മുൻ പറഞ്ഞ സൂര്യചന്ദ്രാദിഗോളങ്ങളുടെ ചലനാദി ഭേദത്തെ അടിസ്ഥാനമാക്കി ചില കണക്കുകളെ നിശ്ചയിച്ചു വ്യവസ്ഥപ്പെടുത്തുകയും ചെയ്തരിയ്ക്കുന്നു. എന്നാൽ വേറെ ചിലർ മറ്റൊരു പ്രകാരത്തിൽ ഒരു ദിവസത്തെ ഇരുപത്തിനാലാക്കി ഭാഗിച്ച് ഒരു ഭാഗത്തിന്നു മണിക്കൂറെന്നും മണിക്കൂറിന്റെ അറുപതിൽ ഒരു ഭാഗത്തിന്നു ഒരു മിനിട്ടെന്നും മിനിട്ടന്റെ അറുപതിൽ ഒരു ഭാഗത്തിന്നു സെക്കൻഡ് എന്നും പേരു കൊടുക്കുകയും അവയെ അനുസരിച്ചു വ്യവഹരിച്ചു വരികയും ചെയ്യുന്നു. ഇങ്ങിനെ ഒരു സംവത്സരം മുതൽ കീഴ്പ്പെട്ടു ചെറുതു ചെറുതായി ഒരു ക്ഷണം വരേയുള്ള കാലപരിമാണത്തെ സൂചപ്പിയ്ക്കുന്നതിലേയ്ക്കു മേല്പറഞ്ഞ സൂര്യ ദിഃഗളങ്ങളുടെ ചലനത്തെ ആശ്രയിയ്ക്കുന്നതു ചില ദേശത്തിലും ചില കാലത്തിലും അസാദ്ധ്യമായിത്തീരുവാൻ സംഗതിയുള്ളതുകൊണ്ട് അതിലേയ്ക്കായി പല വിധത്തിലും അനേകം യന്ത്രങ്ങളേയും കണ്ടുപിടിച്ചിട്ടുണ്ട്.

ഞാനീ ലേഖനം എഴുതാൻ പുറപ്പെട്ടതിന്റെ പ്രധാനമായ ഉദ്ദേശത്തെ ഈ അവസരത്തിൽ വായനക്കാരെ അറിയിപ്പാൻവേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/156&oldid=168915" എന്ന താളിൽനിന്ന് ശേഖരിച്ചത്