ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണ്ടുവരുന്നത്. അതിനാൽ മഹാന്മാരായ വായനക്കാരാരെങ്കിലും അടുത്ത ഒരു ലേഖനം കൊണ്ട് എന്റെ സന്ദേഹനിവർത്തിവരുത്തിത്തരുമെന്ന് വിശ്വസിക്കുന്നു. കെ. പരമേശ്വരമേനോൻ

മന്ത്രംകൂടുംമറയ്ക്കുള്ളൊരുപൊരുൾതെളിയുംദർപ്പണം,നീതിവിദ്യാ-
മന്ത്രക്കൈകാട്ടിയൊരപ്രേഥമനരനെഴുംദേഹിബിംബാദിബിംബം
തന്ത്രംചെയ് വാൻജനങ്ങൾക്കധികമുതകീടുംകാലചക്രംതിരിയ്ക്കും
യന്ത്രത്തിൻചില്ലടപ്പാട്ടിനമണിഭഗവാൻനന്മകാട്ടിത്തരട്ടേ.
കുഞ്ഞിക്കുട്ടൻ തമ്പുരാൻ

മഹാഭാരതം തർജ്ജമ

പ്രാമാണികവയിൽ പഞ്ചമമായ വേദഃമെന്നും, പ്രമാണം നോക്കുമ്പോൾ ശതസാഹസ്രിയായ സംഹിത എന്നും, വ്യാപകത ആലോചിക്കുകയാണെങ്കിൽ സർവവിഷയാകരം ഓന്നും, ഉപയോഗത്തെപ്പറ്റി വിചാരിക്കുന്ന പക്ഷം സർവോപജീവ്യം എന്നും വിശ്വവിഖ്യാതമായ ഒരപൂർവഗ്രന്ഥമാകുന്നു മഹാഭാരതം. ഇതിനോടു സമംചേർത്തു പറയത്തക്കയോഗ്യതയുള്ള വേറെ ഒരു ഗ്രന്ഥം ഭൂമണ്ഡലത്തിലെങ്ങും തന്നെ ഇല്ല. ശ്രീവേദവ്യാസമഹർഷി വേദങ്ങളെ എല്ലാം തരം തിരിച്ചതിന്റെ ശേഷം അവയിലുള്ള ഗഹനങ്ങളായ സാരാംശങ്ങളെ പാമരന്മാർക്കു സുഗ്രഹമാകത്തക്കവിധത്തിൽ ലഘുപ്പെടുത്തി ലോകാനുഗ്രഹത്തിന്നായത്തീർന്ന ഗ്രന്ഥമായിട്ടാണ് ഭാരതം ഗണിക്കപ്പെട്ടിരിക്കുന്നത്. പല വക സുഗന്ഥപുഷ്പങ്ങളെ കൂട്ടിച്ചേർത്തു ഒരു കുട്ടി മാല കെട്ടുന്നതിൽ നാരിനു ഏതുനിലയോ ആ നിലയേ ഉള്ളു ഈ ഗ്രന്ഥത്തിൽ പാണ്ഡവന്മാരുടെ ചരിത്രത്തിന്. പ്രസക്താനുപ്രസക്ത്യാ സകലശാസ്ത്രതത്വങ്ങളും ഇതിൽ അവതരിക്കപ്പെട്ടിരി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/158&oldid=168917" എന്ന താളിൽനിന്ന് ശേഖരിച്ചത്