ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കുന്നു. ശ്രീഭഗവൽഗീത സനൽസുജാതീയംമുതലായ ഉപനിഷത്തുകൾ ഭാരതത്തിന്റെ ചില ഘട്ടങ്ങൾ എന്നേ ഉള്ളല്ലോ. ഇതിന്റെ ഈ വിധം അനന്യസാമാന്യമായ മാഹാത്മ്യാതിരേകത്താൽ അന്ധീകൃതന്മാരായ പാശ്ചാത്യപണ്ഡിതന്മാർ ഇതു ഒരേ കവിയുടെ കൃതി ആയിരിപ്പാനിടയില്ലെന്നു വിസംവദിക്കുന്നു. മഹാഭാരതമെന്നതു ഒരു ശബ്ദമയമായ മഹാർണ്ണവമാകുന്നു. ചില പുണ്യകാലങ്ങളിലും മറ്റും ചില ധർമ്മികന്മാർ ഇതിന്റെ ചില വിശേഷപ്പെട്ട ഘട്ടങ്ങളിൽ ഇറങ്ങി സ്നാനതർപ്പണാദികൾ ചെയ്യുന്നതല്ലാതെ ജലക്രീഡയ്ക്കും മറ്റും ഇതു ഉതകുന്നതല്ല. കല്ലോലകോലാഹലകലുഷങ്ങളായ കൂലാസന്നഭാവങ്ങളും പ്രസന്നഗംഭീരങ്ങളായ മദ്ധ്യഭാഗങ്ങളും ഇതിൽ ഉണ്ട്. കവിമേഘങ്ങൾ ഇതിൽനിന്നടുത്തു സരസപ്പെടുത്തിയാണു തങ്ങളുടെ സൂക്താസാരങ്ങളെ കോരിവാരിച്ചൊരിയുന്നത്. പല പല വിലമതിയ്ക്കാനെളുതല്ലാത്ത രത്നങ്ങൾക്കും ഇതു അനശ്വരമായ ഓംകരമാകുന്നു. ഇങ്ങനെ സമുദ്രത്തിന്റെപോലെയുള്ള ഇതന്റെ മഹത്വവും ഗാംഭീര്യവും ആരെയാണ് വിസ്മയിപ്പിക്കാത്തത്? എന്നാൽ തത്താദൃശമായ സമുദ്രത്തേയും ചുളുകത്തിനുള്ളിലാക്കി ചൂഷണം ചെയ്തു വിസർജ്ജനം ചെയ്യുന്നതിന് ഒരു മഹാനുഭാവൻ ഉണ്ടായതുപോലെ ഈ ഭാരതത്തേയും ഹൃദയസംപുടത്തിൽ ഗ്രഹിച്ചു ഭാഷാന്ത രൂപേണ വെളിയിൽ വിടുന്നതിനു ഒരു മഹാൻ നമ്മുടെ ഇടയിൽ തന്നെ ജനിച്ചിരിക്കുന്നു. സമുദ്രം പാനം ചെയ്തതു വിന്ധ്യമഹാഗിരിയുടെ സംസൂഭയിതാവായ അഗസ്ത്യമുനി ആണെങ്കിൽ ഭാരതം ഭാഷപ്പെടുത്തിയതു 'സരസദ്രുതകവികിരീടമണി' ആയ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനവർകൾ ആകുന്നു.

ഭാരതം ഒരു പരിവൃത്തി പാരായണം ചെയ്തു തീർക്കുന്നതുപോലും ബഹുസംവത്സരസദ്ധ്യമായിരിക്കെ ഇതിനെ പരിമിതമായ കാലത്തിനുള്ളിൽ വൃത്താനുവൃത്തവും പദാനുപദവുമായി പരിഭാഷപ്പെടുത്തുന്നതു കുഞ്ഞിക്കുട്ടൻ തമ്പുരാനൊഴികെ മറ്റൊരു കവിക്കും സാധിക്കുന്നതല്ല. ഈ ബ്രഹ്മാണ്ഡഗ്രന്ഥം ഒരാളായിട്ടു പകർത്തി എഴുതുക തന്നെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. ശ്രീവേദവ്യാസനും ഗ്രന്ഥം ചമയ്ക്കയും എഴുതി സംഗ്രഹിക്കയും കൂടി ഒന്നച്ചു ചെയ്യുന്നതനു സാധിക്കായ്കയാൽ ഒരു നല്ല രായസക്കാരന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/159&oldid=168918" എന്ന താളിൽനിന്ന് ശേഖരിച്ചത്