ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

5.ഭാഗം നിർബ്ബന്ധിച്ചു വാങ്ങിക്കൂട [2-ാ​​​ം ചോദ്യോത്തരവും 4- ാം ചോദ്യോത്തരവും നോക്കുക.]. ചില തറവാട്ടുകാരു സർവകുഡുംബസമ്മതത്തിന്മേൽ ഓരോരോ ആൾക്കെങ്കിലും ഓരോരോ താവഴിക്കെങ്കിലും ഓരോരോ സമഭാഗമായിട്ടു ഭാഗിച്ചിട്ടുണ്ട്. ആയതു എതൃകക്ഷികളില്ലാതേയും ന്യായധിപതിയുടെ അധികാരത്തൽ അല്ലാതേയും കക്ഷികൾക്ക് അവരുടെ സ്വന്തമനസ്സുപ്രകാരവും ചെയ്ത പ്രവർത്തി ആകയാൽ ഒരു നിബന്ധന പോലെ വിചാരിക്ക വയ്യ.

ഭാഗം എന്നത് ദായഭാഗമെന്ന പദത്തിന്റെ ഒരു സംക്ഷേപമകുന്നു.ദായത്തിങ്കലല്ലാതെ ഭാഗശബ്ദം ഇരിക്കുന്നതല്ലായ്കയാൽ ഭാഗപദപ്രയോഗത്തിങ്കൽ ദായത്തെ കൃതമായിട്ടു ഗ്രഹിക്കുന്നു.മനുസംഹിതയതുടെ 9​-ാ​​ം അദ്ധ്യായത്തിൽ 'ഊർദ്ധ്വാ പിതുശ്ച മാതുശ്ച സമേത്യ ഭ്രാതരസ്സമം ഭജേരൻ പൈതൃകം രിക്ഥമനീംശ സ്തൗഹി ജീവിതോഃ' എന്നുള്ള പ്രമാണത്താൽ മാതാപിക്കന്മാരുടെ കാലാന്തരത്തിങ്കലല്ലാതെ അവർ ജീവിച്ചിക്കുമ്പോൾ അവരുടെ സ്വത്തിനെ ഭാഗിക്കാൻ പുത്രന്മാർക്ക് അധികാരമില്ല. 'ജീമൂതവാഹനം' എന്ന പുസ്തകത്തിൽ,

  	'വിഭാഗോർത്ഥസ്യ പിത്ര്യസ്യ പുത്രൈർയ്യസ്തു പ്രകല്യതേ
	ദായഭാഗ ഇതിപ്രോക്തം തദ്വിവാതപദം ബുധെഃ'

ഇതിവചനേനപിത്ര്യമായ ധനത്തെക്കൊണ്ടു പുത്രന്മരാൽ ചെയ്യപ്പെടുന്ന വിഭാഗത്തെ ദായഭാഗമെന്നു പറയുന്നു. പിത്ര്യാ പിതൃമരണോപജാത സ്വത്വമാകകൊണ്ടു പിതാവിന്റെ സ്വത്വം പോയതിൽ പിന്നെ മാത്രമേ അവന്റെ സ്വത്തിനെ ഭാഗിച്ചുകൂടു.(8ാം ചോദ്യോത്തരത്തിൽ പ്രസ്താവിച്ചപ്രകാരം)പിതൃപരമായ കാരണശബ്ദം മാതുലജ്യേഷ്ഠാദിപ്രായാശക പുരുഷപരമായി മരുമക്കത്തായക്കാർ എടുക്കുന്നതിനാൽ മക്കത്തായത്തിൽ അനേകപുരുഷവാച്യമാകുന്നു. ഈഅവസ്ഥയാ (മേൽ കാട്ടിയ പ്രമാണങ്ങൾ പ്രകാരം) ആ അനേക പുരുഷന്മാരുടേയും സ്വത്വം പോകാതെ ഭാഗിക്കാൻ പാടില്ല. എന്നാൽ അങ്ങിനെയുള്ള ഓരോരോ പുരുഷന്മാരുടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/16&oldid=168919" എന്ന താളിൽനിന്ന് ശേഖരിച്ചത്