ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജിഹ്വപ്രസരിക്കുന്നില്ല. പ്രകൃതനിരൂപണത്തിനു വിഷയമായ ഈ മഹാഗ്രന്ഥം കേരളത്തിലേ സകല പുസ്തകശാലകളേയും എന്നന്നേയ്ക്കും അലങ്കരിക്കട്ടെ; ഈ മഹാകവിയും അനന്യസാധ്യങ്ങളായ ഈ ദൃശ്യവ്യവസായങ്ങൾ കൊണ്ടു കേരളമഹാജനങ്ങളുടെ കൃതജ്ഞതയ്ക്കു മേലാലും പാത്രീഭവിക്കട്ടേ എന്നാശംസിക്കുന്നു.

എ.ആർ. രാജവർമ്മ, എം. എ

കടംകഥകൾ (അല്ലെങ്കിൽ തോൽ കഥകൾ)

'ലോകത്തിൽ മനുഷ്യസൃഷ്ടിയോളം അത്ഭുതകരമായിട്ടും ഉൽകൃഷ്ടമായിട്ടും യാതൊന്നുമില്ല; മനുഷ്യനിൽ അന്തഃകരണത്തോളം അത്ഭുതകരമായിട്ടും ഉൽകൃഷ്ടമായിട്ടും ഒന്നുമില്ല' എന്നിങ്ങനെ ഒരു പാശ്ചാത്യപണ്ഡിതൻ പറഞ്ഞിരക്കുന്നു. ഇതു് അദ്ധ്യാത്മശാസ്ത്രജ്ഞന്മാരും ലോകത്തിലുള്ള നാനാവിധ തത്വങ്ങളെ പരിശോധിച്ചറിഞ്ഞിട്ടുള്ളവരുമായ വിദ്വാന്മാർക്കു് അനുഭവസിദ്ധമായ ഒരു തത്വമാകുന്നു. പണ്ഡിതന്മാരുടെ കഥ ഇരിക്കട്ടെ. പാമരന്മാരായ നമ്മളിൽ ചിലർക്കുതന്നെ ഈ സംഗതിയെപ്പറ്റി ആലോചിച്ചു നോക്കുക. മനുഷ്യന്റെ അന്തഃകരണത്തോളം അത്ര ആശ്ചര്യത്തെ ജനിപ്പിക്കത്തക്കതായിട്ടു ലോകത്തിൽ എന്തൊരു സൃഷ്ടിവിശേഷമാണുള്ളതു്? എന്തെന്നാൽ , മനുഷ്യന്റെ കരചരണാദ്യ വയവങ്ങളോടുകൂടിയ ഈ സ്ഥൂലശരീരത്തിന്റെ കഥ മാത്രം ആലോചിക്കുന്നതായാൽ പലവിധത്തിലും ചേഷ്ടിക്കുന്നതിന്നു് ഇതിലധികം സൗകര്യമുള്ളതായും, വളരെ അധികം ബലമുള്ളതായുമുള്ള സൃഷ്ടിവിശേഷങ്ങൾ ഈ ലോകത്തിൽ അനവധി ഉണ്ട് എന്ന കാര്യം സ്പഷ്ടമാകയാൽ ആ ഭാഗം ഇവിടെ വിസ്തരിച്ചിട്ടു കാര്യമില്ല. ഇനി മനുഷ്യദേഹത്തിന്റെ സ്ഥിരതയേയും ദൃഢതയേയും പറ്റി വിചാരിച്ചു നോക്കുക. കാറ്റ്, തിയ്യ്, വെള്ളം, മണ്ണ്,ആകാശം, എന്നീ പദാർത്ഥങ്ങളെക്കൊണ്ടാണ് ഈ ദേഹം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/163&oldid=168923" എന്ന താളിൽനിന്ന് ശേഖരിച്ചത്