ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്രമേണ വളർന്ന് ഒടുക്കം അതിന്റെ ( അന്ത:കരണത്തിന്റെ) യൌവനാവസ്ഥയിൽ അതു പൂർണ്ണവികാസത്തെ പ്രാപിക്കുന്നു. ഇനി ഒരു സംഗതിയിലും സ്ഥൂലദേഹത്തെത്തന്നെ ദൃഷ്ടാന്തമായി എടുക്കുക. ദൃഢഗാത്രന്മാരായ മാതാപിതാക്കന്മാരിനിന്നുല്പാദിച്ചിട്ടുള്ള ഒരു കുട്ടിയെക്കൊണ്ട് അതിന്റെ ഓരോ പ്രായത്തെ അനുസരിച്ച് അതിന്റെ ദേഹം വളരെ ബലമുള്ളതായും ലഘുവായും ഭവിക്കുകയും, കരചരണാദ്യവയവങ്ങൾ ഒന്നിനോടൊന്നു വളരെ ചേർച്ചയായിതോന്നുകയും ദുർമ്മേദസ്സുകൾ ഒന്നുകൂടാതെ വളരെ ദൃഢമായി ഭവിക്കുകയും ചെയ്യുന്നു. അതുപോലെത്തന്നെ സ്വഭാവേന ശക്തിയുള്ള ബുദ്ധിയോടുകൂടിയുള്ള ഒരു കുട്ടിയുടെ അന്ത:കരണം കാലാനുസരണം സംസ്കരിക്കപ്പെടുന്നുവെങ്കിൽ അത് അതിവിസ്താരത്തെ പ്രാപിക്കുന്നതാകുന്നു. അപ്രകാരംതന്നെ, സാമാന്യമായ കാര്യബലത്തോടുകൂടിയ ഒരു ശിശുവിനെക്കൊണ്ട് അതിന്റെ ശക്തിക്കനുരൂപമായിട്ട് അതാതുകാലത്തിൽ ഓരോവ്യായാമങ്ങൾ ചെയ്യിക്കുന്നുവെങ്കിൽ പ്രായമാകുമ്പോൾ അത് ഒരു സാമാന്യബുദ്ധിശക്തിയോടുകൂടിയിരിക്കുന്ന ഒരു അന്ത:കരണത്തെ അതാതുപ്രായത്തിൽ തദനുരൂപമായിട്ടു സംസ്കരിക്കുന്നുവെങ്കിൽ അവൻ ഒരു സാമാന്യബുദ്ധിശാലിയായി ഭവിക്കുന്നതാണ്. ഒരുവൻ എത്രതന്നെ സ്വഭാവേന ബുദ്ധിയുള്ളവനായിരുന്നാലും ബാല്യംമുതൽക്ക് അതാതുപ്രായത്തെ അനുസരിച്ച് അവന്റെ അന്ത:കരണം വേ​ണ്ട വിധത്തിൽ സംസ്കരിക്കപ്പെടുന്നില്ല എങ്കിൽ അവന്റെ അവന്റെ ബുദ്ധി ഒരിക്കലും പൂർണ്ണവികാസത്തെ പ്രാപിക്കുകയില്ല; അവൻ ഒരിക്കലും ലോകത്തിൽ മഹാപ്രസിദ്ധനായി ഭവിക്കുകയില്ല; അവന്റെ ബുദ്ധശക്തികൊണ്ടു ലോകത്തിലേക്കു യാതൊരു പ്രയോജനവുമുണ്ടാകയില്ല. അതിനാൽ എവനെയാണ് ലോകത്തിൽ നാം മഹാപ്രസിദ്ധനായി അറിയുന്നത്, എവനാണ് ലോകാനുഗ്രഹമായി മഹത്തായിരിക്കുന്ന കർമ്മങ്ങൾ ചെയ്തവനായി നാം അറിയുന്നത്, അവന്റെ അന്ത:കരണം ബാല്യംമുതൽക്കുതന്നെ അതാതുപ്രായത്തെ അനുസരിച്ചു നല്ലപോലെ സംസ്കരിക്കപ്പെട്ടിട്ടുണ്ട് എന്നും, അതിന്നുവേണ്ടി അവൻ തത്തൽകാലങ്ങളിൽ പലവിധത്തിലും ക്ലേശിച്ചി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/169&oldid=168929" എന്ന താളിൽനിന്ന് ശേഖരിച്ചത്