ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ട്ടുണ്ട് എന്നും എളുപ്പത്തിൽ നമുക്കനുമാനിക്കാവുന്നതാണ്. അതല്ലാതെ 'ഒരു ദിവസം വെളിച്ചകാലത്ത് എണീറ്റുനോക്കിയപ്പോൾ ഞാനങ്ങോട്ടുമിടുമിടുക്കനായി' എന്നുള്ള അവസ്ഥ തീരെ അസാദ്ധ്യമാകുന്നു. ഇന്നലെ ബാലനായിരുന്നവൻ ഇന്നയ്ക്കു യൌവനശാലിയാവുക എന്നത് എത്രത്തോളം അസാദ്ധ്യമൊ അതും അത്രത്തോളമസാദ്ധ്യമാകുന്നു. എന്നാൽ 'കരചരണാദ്യവയവങ്ങളോടുകൂടിയിരിക്കുന്ന സ്ഥൂലശരീരം ശൈശവം മുതൽ ക്രമേണ വളർന്നു യൌവമത്തിങ്കൽ പുഷ്ടിയെ പ്രാപിക്കുന്നതുപോലെതന്നെ അന്ത:കരണവും സ്വഭാവേന വികാസത്തെ പ്രാപിക്കുകയില്ലെ? അപ്പോൾ പിന്നെ അന്ത:കരണ സംസ്കാരത്തെപ്പറ്റി ഇത്ര നിഷ്കർഷിച്ചിട്ടെന്താണ് പ്രയോനം?'എന്നൊരു പൂർവ്വപക്ഷം ജനിച്ചേക്കാം. സ്ഥൂലദേഹദൃഷ്ടാന്തംകൊണ്ടുതന്നെ അതിന്നു സമാധാനം പറയാവുന്നതാണ്. ഒരു ബാലനെ വിവേകത്തോടുകൂടിയ രക്ഷകർത്താവിന്റെ കീഴിൽ വളർത്താതെ യഥേഷ്ടം ചേഷ്ടിക്കുന്നതിന്ന് അവനം അനുവദിക്കുന്നുവെങ്കിൽ അവൻ നാനാവിധ ദുർമ്മാർഗ്ഗങ്ങളിൽ പ്രവേശിച്ച്, തന്റെ ദേഹസ്ഥിതിക്ക് അനുയോഗ്യമാകുന്ന വിധത്തിൽ പലപ്രകാരേണ ചേഷ്ടിച്ച് തന്നിമിത്തം പലവിധ രോഗങ്ങളും പിടിപെട്ട്, ഒടുക്കം മഹാദു:ഖിതനായി ഭവിക്കുന്നു. സ്വജനങ്ങൾക്കും ജനയമുദായത്തിന്നാസകലംതന്നെയും അവൻ ഒകു ഭാരമായി ഭവിക്കുന്നു. അവന്റെ ജീവിതം അവന്നുതന്നെ മഹാക്ലേശമായി ഭവിക്കുന്നു. അപ്രകാരം തന്നെ അസെസ്കൃതമായിരിക്കുന്ന ബുദ്ധിയും പ്രായേണ ദുഷ്ടബുദ്ധിയായിത്തീരുവാനാണ് എളുപ്പം. നമുക്കു പ്രത്യക്ഷമല്ലാതെ ചില കാരണങ്ങളെകൊണ്ടു രണ്ടിലും വ്യത്യസ്തങ്ങളില്ലെന്നില്ല. ഈ സംഗതികളെത്തന്നെ ഒന്നുകൂടി സ്പഷ്ടമാക്കുന്നതിന്ന് അചരങ്ങളായ വൃക്ഷാദികളെ നമുക്കു ദൃഷ്ടാന്തമായി എടുക്കുക. ഗംഭീരമായ ശാഖകളോടും ഉപശാഖകളോടും ഇലകളോടും കായകളോടുംകൂയ മഹത്തായ ഒരു പേരാലുവൃക്ഷമായിത്തീരുന്നതിന്നുള്ള ശക്തി അതിൻ അതിസൂക്ഷ്മമായ ഒരു ബീജത്തിന്നുണ്ടെങ്കിലും അതു വളരെകാലംകൊണ്ടു മാത്രമേ ആ അവസ്ഥയെ പ്രാപിക്കുന്നുള്ളു. വിത്തുമുളച്ചു തയ്യാറായതിന്റെ ശേഷമുള്ള എളംപ്രായത്തിങ്കൽ പലവിധ ശുശ്രൂഷകൾ ചെയ്തതിന്റെ ശേഷമേ അത് ഒരു വലി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/170&oldid=168931" എന്ന താളിൽനിന്ന് ശേഖരിച്ചത്