ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യ വൃക്ഷമായിത്തീർന്ന് അനേകം പ്രാണികൾക്കു പല വിധത്തിലും രക്ഷയെ ചെയ്യുന്നതായി ഭവിക്കയുള്ളു. അതുപോലെതന്നെ മനുഷന്റെ അന്ത:കരണത്തിൽ ഈ ലേഖനത്തിന്റെ ആദിഭാഗങ്ങളിൽ പ്രസ്താവിച്ചപ്രകാരം അനേകം അചിന്ത്യശക്തികൾ സംസ്കാരരൂപേ​ണ ലയിച്ചുകിടക്കുന്നുണ്ടെങ്കിലും അവ പ്രകാശിച്ചു പൂർണ്ണവികാസത്തെ പ്രാപിക്കണമെങ്കിൽ ആദികാലം മുതൽക്കേ അന്ത:കരണത്തെ വേണ്ടപോലെ പോഷിപ്പിതു വളർത്തിക്കൊണ്ടുവരേണ്ടതാകുന്നു. ആന്തമായിട്ടു ലയിച്ചു കിടക്കുന്ന സംസ്കാരങ്ങൾ വികസിച്ചു പ്രകാശിക്കുന്നതു ബാഹ്യമായിട്ടുള്ള വിഷയങ്ങളുടെ ഗ്രഹണംകൊണ്ടാകുന്നു. വിഷയഗ്രഹണം ശൈശവാദി തത്തദവയ്ക്കനുരൂപമായിരിക്കേണ്ടതാകുന്നു. യാതൊരുപായംകൊണ്ടാണ് ശൈശവം ബാല്യം മുതലായ അവസ്ഥകളിൽ അതാതു പ്രായത്തിന്നു യോഗ്യമായുള്ള വിഷയങ്ങളെ കുട്ടികളെക്കൊണ്ടു ഗ്രഹിപ്പിക്കുന്നത്, യാതൊരുപായംകൊണ്ടാണ് ( കുട്ടികളുടെ ബുദ്ധിശക്തി വികസിച്ചുവരുന്തോറും ) തത്തദ്വിഷയങ്ങളെപ്പറ്റി നിഷ്കർഷിച്ചിട്ടുള്ള ജ്ഞാനമുണ്ടാകുവാനായി കുട്ടികൾ ആഗ്രഹിക്കുന്നത്, യാതൊരുപായെകൊണ്ടാണ് ( അന്ത:കരണം പൂർണ്ണവികാസതത്തെ പ്രാപിക്കുമ്പോൾ ) അവർ തങ്ങളുടെ ബുദ്ധിശക്തിയെ വിവിധവിഷയങ്ങളിൽ പ്രവേശിപ്പിച്ച് അന്യബുദ്ധിക്ക് ഇതേവരെ ഗോചരമാകാത്തതായ തത്ത്വങ്ങളെ കണ്ടുപിടിക്കുന്നത്, യാതൊരുപായംകൊണ്ടാണ് ലോകത്തിലുള്ള സകല പദാർത്ഥങ്ങളേയും സ്വരൂപജ്ഞാനമുണ്ടാകുന്നതിന്നു ബാലന്മാരാൽ സ്വഭാവേനയുള്ള ജിജ്ഞാസയെ വർദ്ധിപ്പിക്കുവാനിടവരുന്നത്, അതാണ് ഏറ്റവും ഉത്തമമായ സ്വഭാവത്തിന്നു യോജിക്കുന്നതായുള്ള വിദ്യാഭ്യാസം. അങ്ങിനെയുള്ള വിദാഭ്യാസംസമ്പ്രദായം ഏതൊരു ജലങ്ങളുടെ ഇടയിൽ നടപ്പായി കാണുന്നുവോ അവരാണ് ഏറ്റവും പരിഷ്കാരത്തെ പ്രാപിച്ചിട്ടുള്ളവർ. ശൈശവം ബാല്യം മുതലായ അവസ്ഥകളിൽ അന്ത:കരണത്തിന്റെ അവസ്ഥ എപ്രകാരമാണ് എന്നു വളരെ മനസ്സിരുത്തി പരിശോധിച്ചറിഞ്ഞിട്ടുള്ളവരും , കുട്ടികളുടെ സ്വഭാവത്തെ നല്ലവണ്ണമറിഞ്ഞിട്ടുള്ളവരം, അവരുടെ വിവിധചേഷ്ടിതങ്ങ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/171&oldid=168932" എന്ന താളിൽനിന്ന് ശേഖരിച്ചത്