ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ളിൽ ശ്രദ്ധവെച്ചിട്ടുള്ളവരും, പലപ്രകാരത്തിൽ പലപ്പോഴും അവരായിട്ടു സഹവസിച്ചിട്ടുള്ളവരുമായ വിദ്വാന്മാരാണ് ബാലന്മാരുടെ വിദ്യാഭ്യാസവിഷയത്തിൽ പലവിധ ഉപായങ്ങളും ഏർപ്പെടുത്തിയിട്ടുള്ളത്. കുട്ടികളുടെ ഇടയിൽ നടപ്പുള്ള കടങ്കഥ അല്ലെങ്കിൽ തോലക്കഥപറയുക എന്ന സമ്പ്രദായം മേൽപ്രസ്താവിച്ചിട്ടുള്ള ഉദ്ദേശത്തിന്ന് ഏറ്റവും സഹായമായി ഭവിക്കുന്ന ഉപായങ്ങളിൽ ഒന്നാകുന്നു

 	കുട്ടികൾ സാധാരണയായി 'ഇതെന്താണച്ഛ, അതെന്തായണമ്മേ, അതെന്തിനാണങ്ങിനെയിരിക്കണത് ' എന്നും മറ്റുമുള്ള ചോദ്യങ്ങെക്കൊണ്ടു മാതാപിതാക്കന്മാരെ 'ബുദ്ധിമുട്ടിക്കുന്നതു' നമുക്കെല്ലാവർക്കുമനുഭവമുള്ള ഒരു സംഗതിയാണല്ലൊ. അവരുടെ അപ്രകാരമുള്ള ചില ചോദ്യങ്ങൾ വളരെ സത്തായിട്ടുള്ളവയാണെങ്കിലും മൂഢന്മാരായിരിക്കുന്ന മാതാപിതാക്കന്മാർക്കു തല്ക്കാലം അവയക്കു സമാധാനം പറവാൻ സാധിച്ചില്ല എങ്കിൽ അങ്ങിനെ ചോദിക്കുന്നതു കുട്ടികളുടെ ദുർസ്സാമർത്ഥ്യങ്ങളിളിൽ ഒന്നായി വിചാരിച്ച് അവരെ ശകാരിക്കുന്നു. എന്നാൽ പരമാർത്ഥത്തിൽ കുട്ടികളുടെ ആ സ്വഭാവത്തെ ദുർസ്സാമർത്ഥ്യമായി ഗണിക്കുവാൻ പാടുള്ളതല്ല. എന്തെന്നാൽ ലോകത്തിൽ കാണപ്പെടുന്ന സകല പദാർത്ഥങ്ങളും അവർക്കു പുതിയതാകുന്നു. ആ വക പദാർത്ഥങ്ങളുടെ സ്വരൂപജ്ഞാനമുണ്ടാകുവാനുള്ള ആഗ്രഹം അവരുടെ അന്ത:കരണത്തൽ സഹജമായിട്ടുള്ളതാകുന്നു. ആ ജിജ്ഞാസയെ നാം മേൽക്കുമേൽ വർദ്ധിപ്പിക്കേണ്ടതുമാകുന്നു. എന്നാൽ മാത്രമേ അവരുടെ ആലോചനാശക്തി വർദ്ധിക്കുകയുള്ളു. എന്നാൽ മാത്രമേ ( പ്രായമാകുമ്പോൾ ) പ്രപഞ്ചമാസകലം തങ്ങൾക്കൊരു പാഠപുസ്തകമാണെന്ന് അവർക്കു വിചാരിക്കാറാവുകയുള്ളു; എന്നൽ മാത്രമേ പ്രകൃതിയിലുള്ള അതിരഹസ്യങ്ങളായ വിവിധ തത്വങ്ങളും അവരുടെ ബുദ്ധിക്കു ഗോചരമായി ഭവിക്കുകയുള്ളു. ലോകവിശ്രുതന്മാരായ മിക്ക ശാസ്ത്രജ്ഞന്മാരും ഈ തത്വത്തെ അറിഞ്ഞിട്ടുള്ള മാതാപിതാക്കന്മാരുടെ രക്ഷയിൽ വളർന്നിട്ടുള്ളവരാകുന്നു. 

കേവലം താഡനാദി ശിക്ഷകളെ ഭയപ്പെട്ടിട്ടുമാത്രം കുട്ടികൾ ഗ്രഹിക്കുന്ന വിഷയങ്ങൾ അവരുടെ ഉള്ളിൽ പതിഞ്ഞുകിടക്കുന്നതല്ല. അവർ അവയെ ക്ഷണത്തിൽ മറക്കുന്നു. അവയെപ്പറ്റി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/172&oldid=168933" എന്ന താളിൽനിന്ന് ശേഖരിച്ചത്