ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പിന്നീട് അവർ ആലോചിക്കുന്നതുമല്ല. അങ്ങിനെ നിർബന്ധംകൊണ്ടു ഗ്രഹിപ്പിക്കുന്ന മിക്ക വിഷയങ്ങളും എളം പ്രായമായിരിക്കുന്ന അവരുടെ ബുദ്ധിശക്തിക്കനുരൂപമായുള്ളവയല്ല എന്നുകൂടി അതിൽനിന്നനുമാനിക്കേണ്ടിയിരിക്കുന്നു. എന്നാൽ യാതൊരു വിഷയങ്ങളാണ് അവരുടെ ബുദ്ധിക്കു ഗോചകരമായും അതുഹേതുവായിട്ടുതന്നെ അവർക്കു രസകരമായും ഭവിക്കുന്നത്, യാതൊരു വിശയങ്ങളെപ്പറ്റിയാണ് അവർ അത്യുത്സാഹത്തോടുകൂടി വീണ്ടും ചിന്തിക്കുന്നത്, അവ അവരുടെ അന്ത:കരണത്തിൽ ഉറച്ച് കിടക്കുന്നതാണ്. അവയെ അവർ തങ്ങളുടെ ആലോചനാശക്തിക്കു വിഷയമാക്കിത്തീർത്തു തത്സബന്ധമായി അനേകം പുതിയ തത്തവങ്ങളെ പിന്നീട് അവർതന്നെ കണ്ടുപിടിക്കുന്നു.

 	തോൽക്കഥ പറയുക എന്ന സമ്പ്രദായം മേൽ പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങളെ നിറവേറ്റുന്നവയാൽ ഒന്നാകുന്നു. ഒരേ പ്രായത്തിലുള്ള കുട്ടികൾ തമ്മിൽ ഒരേ കടങ്കഥകൽ പറഞ്ഞു ചിലർ തോൽക്കുക ചിലർ ജയിക്കുക എന്നിങ്ങീനെയുള്ള മത്സരം തന്നെ അവരുടെ ബുദ്ധിക്ക് ഉത്സാഹത്തെ ഉണ്ടാക്കിത്തീർക്കുന്നു. അതുഹേതുവായിട്ട് അത് അവരുടെ ആലോചനാശക്തിയെ വർദ്ധിപ്പിക്കുന്നതിന്നു നല്ല സഹായമായും ഭവിക്കുന്നു. അതിന്നും പുറമെ, കടങ്കഥകൾ പറഞ്ഞുശീലിക്കുന്നതുകൊണ്ട് ലോകത്തിലുള്ള നാനാവിധ പദാർത്ഥങ്ങളേയും പലവിധത്തിലും വിഭാഗിക്കുന്നതിന്നുള്ള ബുദ്ധിശക്തി കുട്ടികൾക്കുണ്ടാകുന്നതാണ്.

ഓരോ പദാർത്ഥങ്ങൾക്കു സാമാന്യമായിട്ടുള്ള ധർമ്മങ്ങൾ ഏവയാണെന്നും, അവർക്കു അതുകൊണ്ടു ഗ്രഹിക്കുവാനിടവരുന്നതാണ്. ചില പദാർത്ഥങ്ങക്കും മറ്റു ചിലതിന്നും തമ്മിൽ ഏതേതു ധർമ്മങ്ങളെക്കൊണ്ടാണ് സാമ്യമുള്ളതെന്നും, ചിലതുമറ്റചിലതിൽനിന്ന് ഏതേതു ധർമ്മങ്ങളെത്തൊണ്ടാണ് വ്യത്യാസപ്പടുന്നതെന്നും മറ്റുമുള്ള തത്ത്വങ്ങളും അവർ അതുകൊണ്ടു ഗ്രഹിക്കുന്നു. ബുദ്ധിയുടെ ശാസ്ത്രവിഷയമായുള്ള പരിണാമത്തിന്റെ ആദ്യത്തെകല്പട ഇപ്രകാരമാണ് എന്നതു വാദരഹിതമായ സംഗതിയാണല്ലൊ. 'നാഴിപ്പാലുകൊണ്ടു നാടെല്ലാം കല്യാണം'(-ചന്ദ്രൻ) എന്നും,'എണ്ണക്കുപ്പിയിൽ ഞാറപ്പഴം'=കണ്ണിന്റെ കൃഷ്ണമണി) എന്നും മറ്റുള്ള കടങ്കഥകൾ ഏതുബുദ്ധിക്കു ഗോചരമായി ഭവി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/173&oldid=168934" എന്ന താളിൽനിന്ന് ശേഖരിച്ചത്