ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ച്ചുവോ ആ ബുദ്ധി യഥാക്രമം വികാസത്തെ പ്രാപിക്കുന്നതിന്നു കാലദേശാദ്യാവസ്ഥകൾ അനുകൂലമായിരുന്നെങ്കിൽ അതു കാളിദാസന്റെ ബുദ്ധിക്കു തുല്യമായിത്തീരുവാൻ ഒരു പ്രയാസവുമുണ്ടായിരുന്നില്ല എന്നതിന്നു യാതൊരു സംശയവുമില്ല. ഇങ്ങനെ ഓരോ കഥകളേയും പരിശോധിച്ചുനോക്കുന്നതായാൽ ശാസ്ത്രവിഷയമായിട്ടു മറ്റനേകവിധത്തിലുള്ള പലേ തത്ത്വങ്ങളും അവയിൽ ബീജരൂപേണ ലയിച്ചുകിടക്കുന്നതു കാണാവുന്നതാണ്. അങ്ങിനെയുള്ള കടങ്കഥകളെ പറയുകയും, അവയെ കണ്ടുപിടിക്കുകയും, ചെയ്യുന്നതിൽ ഏതു ബാലന്മാർ തല്പരന്മാരാകുന്നുവോ, എവർ ആവക വിഷയങ്ങളിൽ തങ്ങളുടെ ചെറുപ്രായത്തിലിരിക്കുന്ന ബുദ്ധിയെ പരിണമിപ്പിക്കുകയും അവയിലുള്ള അതിസാമാന്യമായ ചില തത്ത്വങ്ങളെ കണ്ടുരസിക്കുകയും, ചെയ്യുന്നുവോ, അവർക്കു, ലോകത്തിൽ മനുഷ്യർക്കു അറിവിനേയും മനസമാധാനത്തെയും കൊടുക്കുന്നതായിട്ടും, സന്തോഷത്തേയും ആനന്ദത്തെയും കൊടുക്കുന്നതായിട്ടും കാലക്ഷേപം ആയാസരഹിതമായിത്തീർന്നതിന്നു പലവിധ സൌകര്യങ്ങളെ ഉണ്ടാക്കിത്തീർക്കുന്നതിന്നു ഹേതുവായിട്ടും എന്തെല്ലാം ശാസ്ത്രങ്ങളും കലാവിദ്യകളുമാണുള്ളത് അവയിൽ ചിലതെങ്കിലും നൈപുണ്യം സമ്പാദിച്ചു കേമന്മാരാകുന്നതിന്നും, മനുഷ്യർക്കുള്ള അറിവിന്റെ ആകത്തുകയിൽ തങ്ങളുടെ സമ്പാദ്യമായി കൂട്ടിചേർക്കുന്നതിന്ന് ഒരണുവെങ്കിലും പുതിയതായി കണ്ടുപിടിപ്പാൻ തരം വരുന്നതിന്നും, എളുപ്പമാകുന്നുവെന്നത് കുറച്ചാലോചിച്ചു നോക്കിയാൽ മഹാസ്പഷ്ടമായി ഭാവിക്കുന്ന ഒരു സംഗതിയാകുന്നു.

    'മലയാളത്തിലെ കടകൾ' എന്ന തലവാചകത്തോടുകൂടി കെ. രാമകൃഷണപിള്ള ഈ വിഷയത്തെപ്പറ്റി മറ്റൊരു വിധത്തിൽ അതിഭംഗിയായി 79 കർക്കടകത്തിലെ രസികരഞ്ജിനിയിൽ ഒരു ലേഖനമെഴുതിയിട്ടുള്ളതു വായനക്കാർ ഓർക്കുന്നുണ്ടായിരിക്കാം. അതിനാൽ ആ ഭാഗം ഇവിടെ വിസ്തരിക്കുന്നില്ല.
                                                                                                                                                             

കെ. എം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/174&oldid=168935" എന്ന താളിൽനിന്ന് ശേഖരിച്ചത്