ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

4 പാരിൽസമസ്തതരുഗുത്മലതാഗണങ്ങൾ വേരൊത്തുറ്റച്ചതിഗുണങ്ങളിണങ്ങിടുന്നു ചാരുപ്രകാശനിധിയായിടുമോഷധീശൻ ഭൂമിപ്രസാദമോടുയർന്നുവിളങ്ങുന്നു 5 ധാരാളമായുലകിലൊക്കയുമോണവട്ടൻ ദാരിദ്രൃസങ്കടമൊഴിഞ്ഞുജഗത്തിലെല്ലാം കാറാംകറുത്തമറയങ്ങകലെക്കളഞ്ഞു പാരംതെമിത്രഭഗവാൻതെളിയുന്നുപാരം 6 നാട്ടിൽകറുപ്പിഹചുരുങ്ങിജനങ്ങളെല്ലാം വാട്ടംവെടിഞ്ഞുവെളിവോടുനടന്നിടുന്നു കാട്ടിൽകറുപ്പുവളരുന്നിതുകാട്ടുജന്തുക് കൂട്ടങ്ങളേറം മഥതിന്നുമതിച്ചടുന്നു 7 ചേതംവിധംമൃദുകരങ്ങൾപതിച്ചുരാജാ വാരാലുയർന്നപദമേറിവിളങ്ങിടുന്നു ചോരപ്രയോഗമൊഴിവായിവിടുർന്നിടുന്നു പാരാതഹോകുവലയം മുഴുവൻരസേന 8 ചേലൊത്തിടുംനദികളാശുതെളിഞ്ഞുവേണ്ട പോലുള്ളമാർഗ്ഗമതിലൂടെനടന്നിടുന്നു വേലാക്രമത്തൊടുതരംഗഭുജങ്ങൾപൊക്കിക്കോലാഹലങ്ങളെനദീപതിനിർത്തിടുന്നു, 9 ലോകർക്കുനല്ലസുഖമായനിജേച്ഛപോലെ പോകുന്നതിന്നുതടവില്ലാതെളിഞ്ഞുമാർഗ്ഗം ആകുന്നമട്ടുജലബാധയൊഴിച്ചുവെള്ള ക്കാർകൂട്ടമിട്ടുവിലസുന്നൊരുകാലമല്ലേ? 10 ദോഷംജലത്തിനുകലർന്നതുതീർന്നിടുന്നു തോഷിച്ചുടൻജലഭവങ്ങൾചിരിച്ചിടുന്നു രോഷാക്രമംജലപതിക്കകുറഞ്ഞുലക്ഷ്മീ പോഷംതികഞ്ഞുഭുവിദർപ്പകനേറിദർപ്പം 11 ചേലൊത്തചിത്തജശരങ്ങളിൽമുഖൃമായ നീലാംഭുജംസുഖഭമായിജഗത്തിലെല്ലാം ലോലായതാക്ഷിമണിമാരുടെസൽക്കടാക്ഷ നീലാംബുജത്തിനധികംവിലകൂടിടുന്നു 12 വല്ലാതെതാൻനിലകൾവിട്ടിഹപൊങ്ങിവന്ന തെല്ലാംവെടിഞ്ഞഴകെഴുംപടിതാന്നൊരുങ്ങി ഉല്ലാസമോടുവിലസും സലിലത്തിനേറ്റം ഫുല്ലാംബുജാദിഗുണമൊക്കെയുമൊത്തിടുന്നു 13 സന്താപമേറിയധരാതലസാന്ത്വനത്തി ന്നന്തർമ്മുദാസുരവരൻസലിലംതളിച്ച് ചന്തമ്പെടുന്നപടിചെയ്തൊരുമേഘവായു യന്ത്രപ്രയോഗമൊഴിവാക്കിനിലച്ചുവാതം 14 കേടുറ്റകാർകുഴലുവെള്ളമൊഴിച്ചുമെയ്യിൽ പിടേപേടുംപൊടികളഞ്ഞുകുളിച്ചുഭൂമി ചൂടുള്ളസൂർയ്യകരമാംതുകിൽ കൊണ്ടുതോർത്തി മോടിയ്ക്കുചന്ദ്രകരവസ്ത്രമണിഞ്ഞിടുന്നു 15 ചീർത്തോരുവർഷജലമജ്ജനശുദ്ധമാംതൻ പാർത്തട്ടിൽവല്ലുമലർമങ്കകളിയ്ക്കമൂലം ആർത്താദരത്തൊടുജനങ്ങളുറങ്ങിടാതെ കാത്താസ്ഥലത്തിലൊഴിയാതെകിടന്നിടുന്നു 16 മുന്നംസ്യമന്തകമഹമണിയൊന്നെടുത്തു വെന്നോർത്തുശൗരിശതധന്വശിരസ്സറുത്തു നന്നായനെന്മണിയെടുത്തതുകൊണ്ടുലോക രൊന്നായ്തൃണങ്ങടെശിരസ്സുമുറിച്ചിടുന്നു 17 ഇന്നേവനുംകിമപിയൊവ്വനമായിയെന്നാൽ നന്നല്ലപെറ്റവരൊടൊത്തുവസിപ്പതൊട്ടും എന്നോർത്തുകറ്റകളഴച്ചുവയ്ക്കോ ലൊന്നിച്ചനെന്മണികവേർതിരിച്ചിടുന്നു 18 ശോകത്തിനേറ്റമിടയാംപടിനഷ്ടമായി പ്പോകുംക്രമേണജലബാധകലർന്നതെല്ലാം

ലോകങ്ങളെന്നുകരുതീട്ടപുറത്തുസൂർയ്യം ലോകത്തിനായ്സകലധാന്യവുമിട്ടിടുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/18&oldid=168938" എന്ന താളിൽനിന്ന് ശേഖരിച്ചത്