ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

34 മെല്ലെശ്ശിശുക്കൾ വടികൊണ്ടടികൂട്ടുമോണ വില്ലിൻനിനാദമുലകൊക്കെ നിറ‌ഞ്ഞീടുന്നു സല്ലീലയാടിവിലസുന്നുകളിയ്ക്കുമോമൽക്കല്യാണിമാരുടയവില്ലെതൃചില്ലിവല്ലി 35 മണ്ഡിച്ചിടുന്നു രസികാവലിതൻ നഖത്താൽ ക്കണ്ഡിച്ച പെണ്മുലകളേപ്പുതുചനന്ദത്താൽ ചണ്ഡത്വമാർന്നമുളകപ്പിവാകത്തികൊണ്ട് ഖണ്ഡിച്ചനാരകഫലങ്ങളിലിട്ടിടുന്നു 36 അല്പേകരം വനിതമാർകുചമണ്ഡലത്തെ കെല്പോടുഹാരമ​ണിചേർത്തണിയുന്നു ഭാഗ്യം ചൊല്പാർന്നിടുംമഹിതണ്ഡനഹേമരത്ന ച്ചെപ്പൊക്കെയുംജഗതിസമ്പ്രതിശൂന്യമായി 37 ചന്തത്തിൽ വാഴയുടെ നല്ല കലയ്ക്കു ചേർന്ന നേന്ത്രപ്പഴങ്ങളെ നുറുക്കി നുറുക്കി ലോകം ചെന്തീയിൽ വെന്തുചിതമോടഖിലം ചെലുത്തിസന്തോഷമാർന്നുമദമൊത്ത് കളിച്ചീടുന്നു 38 അത്യന്തമർദ്ദനവശാലരിചേർന്നുസാധുവൃത്തത്വമാർന്നു ജനമായതു കെട്ടിയേറ്റം പ്രത്യേകമെണ്ണയിൽവറുത്തുടനേപൊടിച്ചു ചിത്തപ്രമോദമൊടു തിന്നുതകർത്തിടുന്നു 39 കലാനുരൂപമിഹകന്തുകലീലചെയ്യും ബാലാജനങ്ങളുടെ വാർക്കുഴൽമേഘവൃന്ദം ലോലങ്ങളായടികൾ ചേർന്നുപതിച്ചീടുന്നു ചാലേശ്രമാംബുകണതാരകൾ മിന്നിടുന്നു 40 തെല്ലൊന്നുവേണ്ടതിബലംതികയും പ്രകാരം മെല്ലെന്നുലോകർപരമുണ്ടുന്നു മദിച്ചീടുന്നു ​എല്ലും നുറുങ്ങുമടവിൽ ബഹുശക്തിയോടു തല്ലുന്നുതങ്ങളിലടുത്തുതടുത്തുകൊണ്ട് 41 നേർത്തോരു'മല്ല'ഴകിനോടുമടക്കി ഞങ്ങൾ തീത്തോരുനിന്നുടയലക്ഷണമാണിതെന്ന് നേർത്തൊരു മല്ലനെ മടക്കിയവമ്പനുള്ളിൽ ചാർത്തോരുമോദമൊടുലോകർകൊടുത്തീടുന്നു 42 വാതോടുചൂതുകളിനാട്ടിൽ നിറഞ്ഞിടുന്നു ചൂതങ്ങുചുട്ടുടനെടുത്തവരാർത്തിടുന്നു ചൂതായുധക്കണകൾ ചൂടൊടുപെയ്തിടുന്നു ചൂതോടിടുംമുലകൾചേർത്തമരുന്നു ലോകം 43 കിട്ടീകരത്തിലിഹ ചൂതുകളെന്നുനാമമിട്ടുള്ളപെണ്മുലകൾ ഭാഗ്യമിതെന്നുറച്ച് കെട്ടാൻ പടിച്ചപണിയൊക്കെയെടുത്തുപൊങ്ങീ ട്ടൊട്ടല്ലുചിലരിരുന്ന് കരഞ്ഞിടുന്നു 44 എണ്ണക്കുറച്ചിലുള്ളവായവനാശുദോഷം കണ്ണിൽ പെടുന്നുബഹുരൂക്ഷതകൂടിടുന്നു തിണ്ണാലഘുത്വമണയുന്നു കഠോരമായി ദ്ദണ്ണിച്ചിടുംപടിമുഴുത്തവരുന്നു കമ്പം 45 പെട്ടെന്നു നല്ലചരടിട്ടുവരിഞ്ഞുകെട്ടി ച്ചട്ടറ്റപമ്പരമെറിഞ്ഞു തിരിച്ചിടുന്നു തുഷ്ട്യാവധുക്കളുടെപമ്പരമോടടഞ്ഞപുഷ്ടസ്തമനം ഹൃദയസീമനിചേർത്തിടന്നു 46 വഞ്ചിച്ചകൊണ്ടു ചിലർശീട്ടുകളിക്കുമേറ്റം വഞ്ചിക്കളിക്കുവിരുതുള്ളവരക്കളിക്കും തഞ്ചത്തിലോണസുമഹോത്സവമാദരിച്ചു ചഞ്ചത്തരാക്ഷി രസമോടു തുനിഞ്ഞീടുന്നു 47 ചംരുത്വമുള്ള ചതുരംഗമുഖങ്ങളായു ള്ളോരോവിനോദാസസിന്ധുവിൽ മുങ്ങി മുങ്ങി പാരിൽസമസ്തജനവുംകളിയാടിടുന്നി ലോരുമ്പൊളോണസുമഹോത്സമവമെത്ര കേമം 48 വന്മാനശാലിജനമാശ നിറച്ചു കൊണ്ടുസമ്മാനമുണ്ടുകൾ കൊടുപ്പതു വാങ്ങി ലോകം

സമ്മോദമുള്ളിലധികം കലരുന്നുചിത്ത സമ്മോഹനസ്തിതസിതാംബാരപൂരിതാശേ!










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/20&oldid=168941" എന്ന താളിൽനിന്ന് ശേഖരിച്ചത്