ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

78 വമ്പിച്ചകാസഗജരാജവധം കഴിച്ചു കൊമ്പൊന്നെടുത്തണിവിയർപ്പൊടുചോര പൂണ്ടു അമ്പോടുമല്ലരണരംഗമണഞ്ഞിടുന്ന നിമ്പുണ്യരൂപമിഹമാധവകാണണംമേ 79 ഇഷ്ടപ്പെടുന്നൊരുകുചേലമഹിസുരന്റെകഷ്ടംചടച്ചുചളിചേർന്നുവിയർത്തദേഹം കെട്ടിപ്പിടിച്ചതിരസാശ്രുകണങ്ങൾപെയ്തു ചട്ടറ്റനിൻവടിവുകാണണംമേ 80 ഈവിശ്വഭാരമൊഴിവാനൊരുഘോരയുദ്ധം ഭാവിച്ചിടുമ്പൊളുഴലുംസഖിഫല്ഗുനന്ന് ആവശ്യമായതുവശാലഥകാട്ടിടുംനിൻ ശ്രീവിശ്വരൂപമിഹമാധവകാണണംമേ 81 തൃച്ചക്രശംഖധരനായ്മലർമങ്കതൊട്ടുള്ളച്ഛിന്നശക്തികളൊടൊത്തുവികുണ്ഠലോകേ മെച്ചപ്പെടുംഭുജംഗമെത്തയിൽവാണിടുംനിൻ സച്ചിത്സ്വരൂപമിഹാമാധവകാണണംമേ 82 നേത്രാശുവർഷപുളകങ്ങളോടൊത്തു കൃഷ്ണ സ്തോത്രങ്ങളിങ്ങിനെജനങ്ങൾപഠിച്ചിടുന്നു ചിത്രവിചിത്രമതിമംഗളമത്രനന്ദ പുത്രാവതാരതിഥിതാരമഹത്വമോർത്താൽ 83 കൊണ്ടാടിത്തോയവാസംകലരുമഖിലപത്മത്തിനേവന്നുഹാസം കണ്ടാലു ഭ്രൂവിലാസംപെടുമണിമിഴിനീയ്യിന്നുസാനന്ദഹാസം ഉണ്ടേറെശ്രീവികാസംപലതിനുമിതുകാലംപ്രിയേ!വംഗ്വിലാസം പൂണ്ടുംകൊണ്ടപ്രയാസം കവികൾ പറയുമൊട്ടിങ്ങിനേചിങ്ങമാസം

ഒന്നാം സർഗ്ഗം കഴിഞ്ഞു.


വൈദ്യശാസ്ത്രം

വൈദ്യവിഷയത്തെപ്പറ്റി ആദ്യമായി ചിന്തിപ്പാൻ തുടങ്ങിയതു ഹിന്തുക്കളാണെന്നു പറയുന്നത് ഒരു അതിശയോക്തിയായി വരുന്നതല്ല. അന്യരാജ്യക്കാരുടെ ശാസ്ത്രങ്ങളിലെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/23&oldid=168944" എന്ന താളിൽനിന്ന് ശേഖരിച്ചത്