ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവർ തമ്മിൽ ചില വാദപ്രതിവാദങ്ങൾ നടന്നു. ഈ ആപത്തിൽ നിന്നും മനുഷ്യവർഗ്ഗത്തെ രക്ഷിച്ചു പോരുന്നതിന്നു ഭരദ്വജൻ ഇന്ദ്രന്റെ അടുക്കൽ ചെന്നു വൈദ്യം പഠിച്ചുവരുന്നതല്ലാതെ വേറെ നിവൃത്തി ഇല്ലെന്നു അവർ ഒത്തൊരുമിച്ചുഭിപ്രായപ്പെട്ടപ്രകാരം അദ്ദേഹം ദേവരാജാവിന്റെ അടുക്കൽ ചെന്നു ആയുർവേദം പഠിച്ചുവന്നു. അവിടെനിന്നു കിട്ടിയ ഉപദേശങ്ങൾ മുഴുവനും ഋഷിമാർക്കും കൊടുത്തു. അവരിൽ ആത്രേയൻ തന്റെ ശിഷ്യന്മാരിൽ പലരേയും ഈ വിദ്യ പഠിപ്പിച്ചു. ഇങ്ങിനെ മഹർഷിമാരിൽ പലരും വൈദ്യവിദ്യയിൽ നൈപുണ്യം സമ്പാദിച്ചു.

പിന്നെ പരമ്പരയാ വൈദ്യന്മാരും ഗ്രന്ഥങ്ങളും വർദ്ധിച്ചുതുടങ്ങി. പക്ഷെ ബ്രഹ്മമുഖത്തിൽനിന്ന് ഉത്ഭവിച്ച മൂലകൃതിയും അശ്വനിദേകളുടെയും ദക്ഷന്റെയും കൃതികളും നാമവശേഷങ്ങളായിത്തിർന്നു. പ്രളയംകാരണമായി കല്പിക്കപ്പെടുന്നു. ആയുർവേദത്തിന്റെ ചില ഭാഗങ്ങൾ തുണ്ടും മുറിയുമായി മാത്രം കാണുന്നുണ്ട്. ഇപ്പോൾ കാണുന്ന കൃതികളിൽ ഏറ്റവും പഴമയേറിയത് ആത്രേയസംഹിതയാണ്. ഇത് അത്രിപുത്രനായ ആത്രേയനാൽ ഉണ്ടാക്കപ്പെട്ടു. എന്നുണ്ടായതാണെന്നു അറിവാൻ തരമില്ല. ഇതു കഴിഞ്ഞാൽ പിന്നെ പഴമയേറിയതു ചരകസംഹിതയാണ്. ഈ ഉൽകൃഷ്ടകൃതിയെ അടിസ്ഥാനമാക്കി ഇപ്പോൾ വൈദ്യന്മാർ പ്രവൃത്തിച്ചുവരുന്നു. എന്നാൽ ഇതു ചരകന്റെ സ്വന്തം കൃതിയല്ല. ഇതിന്റെ ഉത്ഭവത്തേയും സ്വഭാവത്തേയും പറ്റി അല്പം പ്രസ്താവിക്കാം.

( തുടരും ).കെ.എൻ.എം


തപതീസംവരണം


വഞ്ചിപ്പാട്ട്

64.മിന്നൽ ക്കൊടി പോലെയുള്ളാക്കന്നൽ മിഴിയാളെക്കണ്ടു

മന്നവന്റെ കണ്ണുരണ്ടും മഞ്ഞളിച്ചുപോയ്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/28&oldid=168949" എന്ന താളിൽനിന്ന് ശേഖരിച്ചത്