ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കറ്റകരിങ്കുഴലിശുണ്ഠിയെടുത്തുനേരി- ട്ടൊറ്റക്കുവന്നുപതിയോടുപറഞ്ഞതേവം. 45

ഉള്ളിൽക്കനത്തൊരനുരാഗമെഴുന്നവേശ്യ- ക്കുള്ളാക്കപാലമുടനിന്നലെഞാനെടുത്ത് തല്ലിപ്പൊടിച്ചപൊടിയിട്ടരിവെച്ചചോറാ ണുള്ളിൽക്കിടപ്പതിനിയെന്തിതിലുംരസംതേ 46

ദോഷേശരമ്യമുഖിതന്മൊഴികേട്ടു'കിഞ്ചി ച്ഛേഷ'ത്തിനുള്ളപൊരുളന്നവനുള്ളിലായി ദോഷങ്ങളാർക്കുമിതിലില്ലതിസൂക്ഷ്മമോർത്താൽ ശേഷാർത്ഥമാണിവകളെണെന്നുനമുക്കുറെക്കാം. 47

പെണ്ണുങ്ങൾക്കുള്ളചാപല്യവുമരികിലെഴും

  		തോഴിമാർചീത്തയാക്കി-

ദ്ദണ്ഡിപ്പിക്കുന്നമട്ടുംവിധിയെടെലിഖിതം

   		മാഞ്ഞുപോകാത്തതെന്നും

പുണ്യംചെയ്തുജ്വലിക്കുന്നവരിലുമൊഴിയാ

   		കാലദോഷങ്ങളെന്നും

കണ്ണിൽകാണാമിതാദ്യംമുതലൊരുകുറിയും

   		കൂടിവായിച്ചുനോക്കൂ.  		48
നടുവത്ത് മഹൻ നമ്പൂതിരി.

ഈഴുവർ

ഈഴുവരുടെ ഇടയിൽ കെട്ടുകല്യാണം പൂർത്തിയാവുന്നതു മധുരം കൊടുക്കുന്ന ക്രിയയോടു കൂടിയാണ്. മണവാളനേയും പെണ്ണിനേയും ഒരു പായയിൽ ഇരുത്തി പാലും പഴവും പഞ്ചസാരയും കഴിപ്പിക്കുന്നതാണു 'മധുരം കൊടുക്കൽ' എന്നക്രിയ. പിന്നെ സദ്യ കഴിഞ്ഞ് പുരുഷൻ സ്വഗൃഹത്തിലേക്കു മടങ്ങും. അനുജന്മാർക്കും പെണ്ണിനും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/41&oldid=168964" എന്ന താളിൽനിന്ന് ശേഖരിച്ചത്