ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അറുത്തു ചോര ഗുരുദിയിൽ ഒഴിക്കുന്നു. ആ ഗുരുദി നിലത്തൊഴിച്ച ബലിപ്പതം രാത്രി പതിനെട്ടാം നാഴികക്കു നാലും കൂടിയ വഴിയിലൊ പുഴവക്കത്തു ഇട്ടു പന്തംകെടുത്തി മടങ്ങിപ്പോരുകയും ചെയ്യും.

രോഗങ്ങൾ മിക്കതും മൂർത്തിബാധകളും ദൈവകോപവും കൊണ്ടുത്ഭവിക്കുന്നു എന്നും അവർ വിശ്വസിക്കുന്നു. അതിനാൽ ചല മന്ത്രകർമ്മങ്ങളും വഴിപാടുകളും മറ്റു സൽക്കർമ്മങ്ങളും അവർ ചെയ്തുവരുന്നുണ്ട്.


ഒരു കഥ

രണ്ടാം അദ്ധ്യായം

"ക്ഷണമപ്യവതിഷ്ഠതേശ്വസൻ യദിജന്തുർന്നനുലാഭവാനസൌ"

എന്ന് കാളിദാസൻ പറഞ്ഞിട്ടുള്ളത് പരമാർത്ഥമാണ്. പുറത്തേക്കു ശ്വാസം വിടുന്നതോടുകൂടി പ്രാണൻ പോകാതെ അകത്തേക്കും കിട്ടുന്നത് ആയുസ്സിന്റെ ലാഭം. ഇതു പോലെ തന്നെയാണ് വിശ്വാസവും. കുറുക്കൻ കൊക്കിനോടു പറഞ്ഞ കൂട്ടത്തിൽ വിശ്വസിച്ച കഴുത്ത് മറ്റൊരുത്തന്റെ കയ്യിൽ കൊടുത്താൽ അപായം വരാതെ തിരിയെ കിട്ടുന്നത് ആയാൾ തരുന്ന സമ്മാനമായി വിചാരിക്കാം. ക്ഷൌരം എന്നത് പ്രാണനും മൃത്യുവും തമ്മിലുള്ള കൂടിക്കാഴ്ച്ചയാണെന്നുള്ള വിചാരം കോമട്ടിക്കല്ലാതെ മാറ്റാർക്കും ഉള്ളതായി കേൾക്കാറില്ലാത്ത സ്ഥിതിക്കു ഈവിധം മരണം വന്നേക്കാമെന്ന് ഉദയമാർത്താണ്ഡൻ ശങ്കിക്കാതിരുന്നതിൽ ആശ്ചർയ്യമില്ല. അല്ലെങ്കിലും ദൈവം പരാനുകൂലമായിരിക്കുമ്പോൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/49&oldid=168972" എന്ന താളിൽനിന്ന് ശേഖരിച്ചത്