ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒറ്റലിനെപ്പേടിച്ച് ഓടിക്കിതച്ചു വലയിൽ ചെന്നുപെടുന്ന മത്സ്യത്തിന്റേയും വലയിൽ പെടാതിരിക്കാൻ ഓങ്ങിച്ചാടിക്കിണറ്റിൽ വീണുമരിക്കുന്ന മുയലിന്റേയും ശ്രമം പോലെ ആപന്നിവാരണത്തിന്നു ചെയ്യുന്ന പുരുഷപ്രയത്നം ആപത്തിന്നായ്ക്കൊണ്ടു തന്നെ വരും.

കെട്ടിക്കെട്ടി ഉദയമാർത്താണ്ഡന്റെ ജീവൻ പോയി എന്നു കണ്ടപ്പോൾ ഉടനെ ശേവുകൻ തിരിഞ്ഞു ക്ഷുരകന്റെ കൈരണ്ടും കൂട്ടിപിടിച്ചു കെട്ടി ബോധംവരുത്തി. അപ്പോഴെക്കു താഴത്തുണ്ടായിരുന്ന ഭൃത്യന്മാരിൽ ചിലരും എത്തിയതുകൊണ്ടു ക്ഷുരകനെ വേണ്ടവിധം ബന്ധിക്കാൻ എളുപ്പത്തിൽ സാധിച്ചു. വലത്തു ഭാഗത്ത് ചുമരിൽ വെടി കേട്ടപ്പോൾ ഞെട്ടിതിരിഞ്ഞതുകൊണ്ടു മുറി ഏറ്റതാണെന്നും പറഞ്ഞുകരഞ്ഞില്ലായിരുന്നുവെങ്കിൽ ഭൃത്യന്മാരുടെ ചവിട്ടും കുത്തും കൊണ്ടു ക്ഷൌരക്കാരന്റെ എല്ലുനുറുങ്ങിപ്പോകുമായിരുന്നു.

ഉദയമാർത്താണ്ടന്റെ മരണവൃത്താന്തം പോലീസ് സ്റ്റേഷനിൽ അറിവു കിട്ടിയ ഉടനെ പോല്ലീസുകാരൻ അരമനയിലേക്കു ചെന്നു പുകയിലക്കെട്ടു പോലെ കിടക്കുന്ന ക്ഷുരകന്റെ കെട്ടുകളഴിച്ചു അവന്റെ കയ്യിലും കാലിലും ചങ്ങലവെച്ചു. യാദാസ്തുകളും മറ്റും എഴുതുന്നതിന്നു ഹേഡിനെ ഏല്പിച്ച് സംഭവത്തെപ്പറ്റി ഇൻസ്പെക്ടർക്ക് ഒരു കമ്പി കൊടുക്കന്നതിന്നു സ്റ്റേഷനാപ്സ പുറപ്പെട്ടു. കണ്ണീരും കയ്യുമായിരിക്കുന്ന സ്ത്രീകളോടു വല്ലവരേയും കമ്പി അറിയിച്ചു വരുത്തേണ്ടതുണ്ടെങ്കിൽ ചെയ്യാമെന്നു പറഞ്ഞപ്പോൾ അച്ഛനെ അറിയിച്ചു വരുത്തേണമെന്ന് തകാമണി പറഞ്ഞു. ഉടനെ തന്നെ സ്റ്റേഷനാപ്സർ അതിലേക്കായി താഴത്തിറങ്ങിപ്പോകയും ചെയ്തു.

ഹേഡും മറ്റുള്ളവരുംകൂടി യാദാസ്തുകൾ എഒറ്റലിനെപ്പേടിച്ച് ഓടിക്കിതച്ചു വലയിൽ ചെന്നുപെടുന്ന മത്സ്യത്തിന്റേയും വലയിൽ പെടാതിരിക്കാൻ ഓങ്ങിച്ചാടിക്കിണറ്റിൽ വീണുമരിക്കുന്ന മുയലിന്റേയും ശ്രമം പോലെ ആപന്നിവാരണത്തിന്നു ചെയ്യുന്ന പുരുഷപ്രയത്നം ആപത്തിന്നായ്ക്കൊണ്ടു തന്നെ വരും.

കെട്ടിക്കെട്ടി ഉദയമാർത്താണ്ഡന്റെ ജീവൻ പോയി എന്നു കണ്ടപ്പോൾ ഉടനെ ശേവുകൻ തിരിഞ്ഞു ക്ഷുരകന്റെ കൈരണ്ടും കൂട്ടിപിടിച്ചു കെട്ടി ബോധംവരുത്തി. അപ്പോഴെക്കു താഴത്തുണ്ടായിരുന്ന ഭൃത്യന്മാരിൽ ചിലരും എത്തിയതുകൊണ്ടു ക്ഷുരകനെ വേണ്ടവിധം ബന്ധിക്കാൻ എളുപ്പത്തിൽ സാധിച്ചു. വലത്തു ഭാഗത്ത് ചുമരിൽ വെടി കേട്ടപ്പോൾ ഞെട്ടിതിരിഞ്ഞതുകൊണ്ടു മുറി ഏറ്റതാണെന്നും പറഞ്ഞുകരഞ്ഞില്ലായിരുന്നുവെങ്കിൽ ഭൃത്യന്മാരുടെ ചവിട്ടും കുത്തും കൊണ്ടു ക്ഷൌരക്കാരന്റെ എല്ലുനുറുങ്ങിപ്പോകുമായിരുന്നു.

ഉദയമാർത്താണ്ടന്റെ മരണവൃത്താന്തം പോലീസ് സ്റ്റേഷനിൽ അറിവു കിട്ടിയ ഉടനെ പോല്ലീസുകാരൻ അരമനയിലേക്കു ചെന്നു പുകയിലക്കെട്ടു പോലെ കിടക്കുന്ന ക്ഷുരകന്റെ കെട്ടുകളഴിച്ചു അവന്റെ കയ്യിലും കാലിലും ചങ്ങലവെച്ചു. യാദാസ്തുകളും മറ്റും എഴുതുന്നതിന്നു ഹേഡിനെ ഏല്പിച്ച് സംഭവത്തെപ്പറ്റി ഇൻസ്പെക്ടർക്ക് ഒരു കമ്പി കൊടുക്കന്നതിന്നു സ്റ്റേഷനാപ്സ പുറപ്പെട്ടു. കണ്ണീരും കയ്യുമായിരിക്കുന്ന സ്ത്രീകളോടു വല്ലവരേയും കമ്പി അറിയിച്ചു വരുത്തേണ്ടതുണ്ടെങ്കിൽ ചെയ്യാമെന്നു പറഞ്ഞപ്പോൾ അച്ഛനെ അറിയിച്ചു വരുത്തേണമെന്ന് തകാമണി പറഞ്ഞു. ഉടനെ തന്നെ സ്റ്റേഷനാപ്സർ അതിലേക്കായി താഴത്തിറങ്ങിപ്പോകയും ചെയ്തു.

ഹേഡും മറ്റുള്ളവരുംകൂടി യാദാസ്തുകൾ എഴുതാൻതുടങ്ങി. ശവത്തിന്റെ കഴുത്തിൽ കണ്ട മുറിക്കും നിലത്തുണ്ടായിരുന്ന രക്ത പ്രവാഹത്തിന്നും ശവശരീരത്തിൽനിന്നും ആ മുറിയിൽ നിന്നും പോലീസുകാർ കയ് വശമെടുത്ത കടുക്കൻ മോതിരം വസ്ത്രം കത്തി ജലപാത്രം മുതലയതിന്നും യാദാസ്തുകൾ എഴുതി അവിടെ ഉണ്ടായിരുന്നവരെല്ലാം കേൾക്കത്തക്കവണ്ണം വായിച്ചു. ജഗന്മോഹിനി - പൂണൂലിൽ ഒരു തകിടും കൂടും കെട്ടീട്ടുണ്ട്. ഴുതാൻതുടങ്ങി. ശവത്തിന്റെ കഴുത്തിൽ കണ്ട മുറിക്കും നിലത്തുണ്ടായിരുന്ന രക്ത പ്രവാഹത്തിന്നും ശവശരീരത്തിൽനിന്നും ആ മുറിയിൽ നിന്നും പോലീസുകാർ കയ് വശമെടുത്ത കടുക്കൻ മോതിരം വസ്ത്രം കത്തി ജലപാത്രം മുതലയതിന്നും യാദാസ്തുകൾ എഴുതി അവിടെ ഉണ്ടായിരുന്നവരെല്ലാം കേൾക്കത്തക്കവണ്ണം വായിച്ചു. ജഗന്മോഹിനി - പൂണൂലിൽ ഒരു തകിടും കൂടും കെട്ടീട്ടുണ്ട്.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/50&oldid=168974" എന്ന താളിൽനിന്ന് ശേഖരിച്ചത്