ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇൻസ്പേക്ടർ ഇതിനെല്ലാം എടുത്തസമയംകൊണ്ടു തകാമണിയുടെ വിസ്താരവും കഴിച്ച പൊല്ലീസുകാർ കുറ്റസ്ഥലത്തിന്റെ ഒരു പ്ലാൻ തെയ്യാറാക്കി. ഇൻസ്പേക്ടർ കാട്ടിൽനിന്നു വരാൻ കാത്തുനിൽക്കുകയായിരുന്നു. ഇൻസ്പേക്ടർ കാട്ടിൽനിന്നു വന്ന ഉടനെ തകാമണിയുടെ മൊഴി വായിച്ചുനോക്കി.

കല്ലും കടലാസ്സും താൻ എറിഞ്ഞതായിരിയ്ക്കാമെന്നും, കല്ലു വഴിയിൽനിന്നു പെറുക്കികൊണ്ടുവരീച്ചതായതുകൊണ്ട് വല്ലവരുടേയും എച്ചിലുണ്ടായിരിക്കുമെന്നു ശങ്കിച്ചതുകൊണ്ടാണ് കടലാസിൽ പൊതിഞ്ഞ് എറിഞ്ഞത് എന്നും അങ്ങിനെ എറിഞ്ഞതു കുളി കഴിഞ്ഞ് ഊണു കഴിയുന്നതിന്നു മുമ്പാണെന്നും, തനിയ്ക്കു സന്താനമുണ്ടായാൽ മുതൽ പൊയ്പോകുമെന്നു ഭയപ്പെട്ട് ഭർത്താവിനെ തന്റെ കെട്ടിടത്തിലേക്കയക്കാതെ അഞ്ചാറുദിവസം ജഗന്മോഹിനി തടഞ്ഞുവെച്ചു എന്നും ഭോഷ്കു് പറഞ്ഞ് തന്നെ സമാധാനിപ്പിക്കാൻ ജഗന്മോഹിനി ശ്രമിച്ചു എന്നും ഭർത്താവിന്റെ മരണം ജഗന്മോഹിനിയുടേയോ ജഗന്മോഹിനിയുടെ ബന്ധുക്കളുടേയോ വഴിക്ക് സംഭവിച്ചിട്ടുള്ളതാണെന്നു താൻ വിശ്വസിക്കുന്നുണ്ടെന്നും ഉദയമാർത്താണ്ഡൻ കണ്ടു എന്ന് ജഗന്മോഹിനി പറയുംമ്പോലെ അന്നേദിവസമോ അതിനു മുമ്പോ പിമ്പോ ആരും തന്റെ കെട്ടിടത്തിൽ വന്നിട്ടില്ലെന്നുമാണ് ജഗന്മോഹിനിയുടെ മൊഴിയുടെ സാരം.

തകാമണി എറിഞ്ഞ കടലാസ്സുംകൊണ്ട് ഇൻസ്പേക്ടകർ അരമനയിൽ ഒരു ഗൂഢസ്ഥലത്തു പോയി കടല്ലാസ്സിനെ ചിമ്നിയുടെ മുകളിൽ പിടിച്ചു കുറേനേരം കാച്ചിയപ്പോൾ അതിൽ ചില അക്ഷരങ്ങൾ വെളിപ്പെട്ടുതുടങ്ങി. കടലാസിന്റെ മറുപുറം അങ്ങിനെ ചെയ്തു നോക്കിയപ്പോൾ അവിടെ അക്ഷരങ്ങൾ ഒന്നും കണ്ടില്ല.

ഇതാണ് എഴുത്തിന്റെ വാചകം:-

'ഞാൻ കുറ്റം ചെയ്തിട്ടില്ല കൂട്ടിൽ കിടക്കുന്നത് ; കിളി എന്തു ചെയ്തിട്ടാണ് നാം അതിനെ കൂട്ടിലിടുന്നത് ? ഒരു സമയം പൂച്ച പിടിയ്ക്കും, അല്ലെങ്കിൽ പറന്നുപോകും. എന്റെ അച്ഛനെ അറിയിച്ച് എന്നെ ഇവിടുന്നു കൊണ്ടുപോകാൻ ആരുയില്ലല്ലോ. ദൈവംതന്നെ സഹായം.'










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/54&oldid=168978" എന്ന താളിൽനിന്ന് ശേഖരിച്ചത്